സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്ന താരങ്ങളിൽ ഇനി രൺവീർ സിം​ഗും. പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡായ SUGAR കോസ്മെറ്റിക്സിൽ നിക്ഷേപിക്കുന്നു.L Catterton, A91 Partners, Elevation Capital, India Quotient എന്നിവയും നിക്ഷേപകരിൽ ഉൾപ്പെടുന്നു. നിക്ഷേപത്തിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.ഈ വർഷം ജൂണിൽ കമ്പനി സമാഹരിച്ച 50 മില്യൺ ഡോളർ സീരീസ് ഡി ഫണ്ടിനോട് ചേർന്നാണ് രൺവീർ സിംഗിന്റെ പ്രഖ്യാപനം. ഇന്ത്യൻ സ്ത്രീകൾക്ക് പ്രീമിയം ക്വാളിറ്റിയുളള മേക്കപ്പ് ഉൽപ്പന്നങ്ങൾ നൽകുക എന്ന ദൗത്യം നേടാൻ ബ്രാൻഡിനെ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രൺവീർ സിം​ഗ് പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ ഏറ്റവും ജനപ്രിയ യൂത്ത് ഐക്കണുകളിൽ ഒരാളായ രൺവീറിനെ പ്ലാറ്റ്ഫോമിലെത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. SUGAR കോസ്‌മെറ്റിക്‌സ് 2015-ൽ D2C ബ്രാൻഡായി ആരംഭിച്ചു. 2017-ൽ ഓഫ്‌ലൈൻ വ്യാപാരത്തിലേക്ക് ചുവടുവച്ചു. ഇന്ന്, ബ്രാൻഡ് 550-ലധികം നഗരങ്ങളിൽ 45,000ലധികം റീട്ടെയിൽ ടച്ച് പോയിന്റുകളുമായി 550 കോടിയിലധികം വാർഷിക വിൽപ്പന നടത്തുന്നു.സ്റ്റാർട്ടപ്പുകളെ പിന്തുണച്ച മറ്റ് ചില സെലിബ്രിറ്റികളിൽ നൈകയിൽ (Nykaa) നിക്ഷേപമുള്ള നടി കത്രീന കൈഫ് ഉൾപ്പെടുന്നു. നടി അനുഷ്‌ക ശർമ്മയും സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിട്ടുണ്ട് കൂടാതെ ഓൾട്ടർനേറ്റിവ് മീറ്റ് ബ്രാൻഡായ ബ്ലൂ ട്രൈബ് ഫുഡ്‌സിന്റെ (Blue Tribe Foods) ബ്രാൻഡ് അംബാസഡറും കൂടിയാണ്. നടൻ പങ്കജ് ത്രിപാഠി അഗ്രി ടെക് പ്ലാറ്റ്‌ഫോമായ കൃഷി നെറ്റ്‌വർക്കിൽ (Krishi Network) നിക്ഷേപം നടത്തി. ഐഐടി കാൺപൂർ ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പ് ഫൂലിൽ (Phool) ആലിയ ഭട്ട് നിക്ഷേപം നടത്തിയിട്ടുണ്ട്.

Actor Ranveer Singh invests in beauty company, SUGAR Cosmetics. The financial details of the investment were not disclosed.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version