യുഎസിൽ കാലിഫോർണിയ ആസ്ഥാനമായ SenseHawk കമ്പനിയുടെ 79.4% ഓഹരി ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. പ്രൈമറി ഇൻഫ്യൂഷനിലൂടെയും സെക്കൻഡറി പർച്ചേസിലൂടെയും 32 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ നടത്തിയത്.സോഫ്റ്റ്വെയർ ബേസ്ഡ് മാനേജ്മെന്റ് ടൂളുകൾ വികസിപ്പിക്കുന്ന കമ്പനിയാണ്സെൻസ്ഹോക്ക്. ഈ ഏറ്റെടുക്കൽ RIL-ന് വളരെ പ്രയോജനകരമാണ്.റിലയൻസിന്റെ ന്യൂ എനർജി പദ്ധതികളിൽ ആസൂത്രണം മുതൽ ഉൽപ്പാദനം വരെ വേഗത്തിലാക്കാൻ SenseHawk സഹായിക്കും.
കുറഞ്ഞ ചിലവിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ആഗോളതലത്തിൽ സൗരോർജ്ജ പദ്ധതികൾക്കായി പ്രവർത്തിക്കുന്നതിനും ഈ സഹകരണം സഹായകമാകുമെന്ന് RIL ചെയർമാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.ഇത് വളരെ മികച്ച ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ്, RIL-ന്റെ പിന്തുണയോടെ സെൻസ്ഹോക്ക് പലമടങ്ങ് വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അംബാനി പറഞ്ഞു. SenseHawk-ന്റെ സോളാർ ഡിജിറ്റൽ പ്ലാറ്റ്ഫോം (SDP) ടീമുകൾക്കിടയിൽ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും ടീമുകൾക്കിടയിൽ മെച്ചപ്പെട്ട ആശയവിനിമയത്തിനും സഹായിക്കും.
Oil-to-telecom conglomerate Reliance Industries (RIL) has acquired a 79.4% stake in California-based developer of software management tools, SenseHawk. The $32 million acquisition was made through primary injections and secondary purchases.