യുഎസിൽ കാലിഫോർണിയ ആസ്ഥാനമായ SenseHawk കമ്പനിയുടെ 79.4% ഓഹരി ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. പ്രൈമറി ഇൻഫ്യൂഷനിലൂടെയും സെക്കൻഡറി പർച്ചേസിലൂടെയും 32 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ നടത്തിയത്.സോഫ്‌റ്റ്‌വെയർ ബേസ്ഡ് മാനേജ്‌മെന്റ് ടൂളുകൾ വികസിപ്പിക്കുന്ന കമ്പനിയാണ്സെൻസ്‌ഹോക്ക്. ഈ ഏറ്റെടുക്കൽ RIL-ന് വളരെ പ്രയോജനകരമാണ്.റിലയൻസിന്റെ ന്യൂ എനർജി പദ്ധതികളിൽ ആസൂത്രണം മുതൽ ഉൽപ്പാദനം വരെ വേഗത്തിലാക്കാൻ SenseHawk സഹായിക്കും.

കുറഞ്ഞ ചിലവിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ആഗോളതലത്തിൽ സൗരോർജ്ജ പദ്ധതികൾക്കായി പ്രവർത്തിക്കുന്നതിനും ഈ സഹകരണം സഹായകമാകുമെന്ന് RIL ചെയർമാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.ഇത് വളരെ മികച്ച ഒരു സാങ്കേതിക പ്ലാറ്റ്‌ഫോമാണ്, RIL-ന്റെ പിന്തുണയോടെ സെൻസ്‌ഹോക്ക് പലമടങ്ങ് വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അംബാനി പറഞ്ഞു. SenseHawk-ന്റെ സോളാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം (SDP) ടീമുകൾക്കിടയിൽ പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും ടീമുകൾക്കിടയിൽ മെച്ചപ്പെട്ട ആശയവിനിമയത്തിനും സഹായിക്കും.

Oil-to-telecom conglomerate Reliance Industries (RIL) has acquired a 79.4% stake in California-based developer of software management tools, SenseHawk. The $32 million acquisition was made through primary injections and secondary purchases.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version