കമ്മ്യൂണിറ്റി ഫാക്ട് ചെക്ക് പ്രോഗ്രാമായ Birdwatch വികസിപ്പിക്കാനൊരുങ്ങി Twitter. പകുതിയോളം US ഉപയോക്താക്കളിലേക്കാണ് Birdwatch എത്തിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനും വാസ്തുത മനസിലാക്കാനും സഹായിക്കുന്ന പ്രൊജക്റ്റായ Birdwatch, കഴിഞ്ഞ വർഷമാണ് ലോഞ്ച് ചെയ്തത്. കുറച്ച് ആളുകൾക്ക് മാത്രമായിരുന്നു ബേർഡ്വാച്ചിലെ എഴുത്തുകൾ കാണാൻ കഴിയുക.
വസ്തുത പരിശോധിച്ച കുറിപ്പുകൾ എഴുതാൻ 15,000 കോൺട്രിബ്യുട്ടേഴ്സ് ആയിരുന്നു ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഓരോ ആഴ്ചയിലും 1000 പേർക്ക് വീതം ബേർഡ്വാച്ചിലേക്ക് സംഭാവന ചെയ്യാം. ഈ പ്രൊജക്റ്റ്, ആളുകളെ ട്വിറ്റെർ പ്ലാറ്റഫോമിൽ കൂടുതൽ സമ്പർക്കം പുലർത്താനും സജീവമായിരിക്കാനും സഹായിക്കും. ആളുകൾ Birdwatch നോട്ടിലുള്ള പോസ്റ്റുകൾ ലൈക്ക് ചെയ്യാനും റീട്വീറ്റ് ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.
Twitter has announced plans to expand its community fact-checking program Birdwatch with a new form of content moderation. Twitter is reportedly expanding the program to half of all US users.