IIT ബോംബെയുടെ ‘e-Yantra Innovation Challenge’ (e-YIC 2022-23) ആരംഭിച്ചു. വിജയികളായ ടീമുകൾ ഒരു കോടി രൂപ സമ്മാനത്തുകയിൽ നിന്ന് സീഡ് ഫണ്ടിംഗിന് അർഹരാകും. നഗരവാസികൾക്ക് മെച്ചപ്പെട്ടതും കൂടുതൽ സൗകര്യപ്രദവുമായ അടിസ്ഥാന സൗകര്യവികസനത്തിനുളള നൂതന പരിഹാരങ്ങളാണ് ചലഞ്ച് തേടുന്നത്. കാലാവസ്ഥാ വ്യതിയാനവും വികലാംഗർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ചലഞ്ച് കണക്കിലെടുക്കുന്നു. ഈ വർഷം രണ്ടു തീമുകളാണ് അവതരിപ്പിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ, ഐഐടി ബോംബെയിലെ CSE ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന ഇ-യന്ത്ര, സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുവ എഞ്ചിനീയർമാരെ സഹായിക്കുന്ന ഒരു റോബോട്ടിക്സ് ഔട്ട്റീച്ച് പ്രോഗ്രാമാണ്. യഥാർത്ഥത്തിൽ ലോകം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സ്റ്റാർട്ടപ്പുകൾ നിർമ്മിക്കുന്നതിനും വിദ്യാർത്ഥി ടീമുകളെ വാർത്തെടുക്കുകയാണ് ചലഞ്ച് ചെയ്യുന്നത്. ട്രെയിനിം​ഗ് പ്രോട്ടോടൈപ്പിംഗ്, ഇന്നവേഷൻ, ഇംപ്ലിമെന്റേഷൻ എന്നിങ്ങനെ ചലഞ്ചിന് നാല് ഘട്ടങ്ങളാണുളളത്. വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നും ഡൊമെയ്‌നുകളിൽ നിന്നും മൾട്ടി-ഡിസിപ്ലിനറി ടീമുകൾ രൂപീകരിക്കാൻ ചലഞ്ച് വിദ്യാർത്ഥികളെ അനുവദിക്കുന്നു. ഇ-യന്ത്ര ഇന്നൊവേഷൻ ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് IIT ബോംബെ ഇൻകുബേറ്റർ SINE-ൽ നിന്നുള്ള ഇൻകുബേഷൻ പിന്തുണയോടെ സ്വന്തം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുന്നു. Nex Robotics, Nibrus Technologies (Mine Surveying Drones), Drona Automation (Sewer Cleaning robots), Katomaran (Mobile robots) തുടങ്ങിയ സ്റ്റാർട്ടപ്പുകളെ SINE-പിന്തുണച്ചി്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും https://eyic.e-yantra.org/ സന്ദർശിക്കുക.

IIT Bombay launched the e-Yantra Innovation Challenge (eYIC 2022-23) to seek solutions for inclusive urban infrastructure. e-Yantra project is funded by the Central Ministry of Education. Last date for registration is September 25.

Share.

Comments are closed.

Exit mobile version