Spam കോളുകൾ തിരിച്ചറിയാനുളള പുതിയ caller ID ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (Trai). Truecaller ആപ്പിന്റെ സവിശേഷതകളുള്ള ഫീച്ചർ കൊണ്ടുവരാനാണ് Trai ലക്ഷ്യമിടുന്നത്. വിളിക്കുന്ന ആളുടെ ഫോൺ നമ്പറിന് പകരം പേര് സ്ക്രീനിൽ തെളിയും. ടെലികോം സേവനദാതാക്കളുമായി സംസാരിക്കുകയാണെന്നും ID ഫീച്ചർ വികസപിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും Trai സെക്രട്ടറി V. Ranghunandan പറഞ്ഞു. ഇന്ത്യയിൽ സ്പാം കോളുകൾ തുടർച്ചയായി ട്രാക്ക് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Truecaller ഡാറ്റ അനുസരിച്ച്, 2021 ൽ ഏറ്റവും അധികം സ്പാം കോളുകൾ ലഭിച്ച രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. സ്പാം കോളുകളുമായി ബന്ധപ്പെട്ട്, നിലവിൽ ചില റെഗുലേറ്ററി സംവിധാനങ്ങൾ ഉണ്ട്. അതിനെ കൂടുതൽ ഫലപ്രദമാക്കാനുള്ള ചർച്ച, ടെലികോം സേവനദാതാക്കളുമായി നടത്തുന്നുണ്ടെന്ന് ട്രായ് സെക്രട്ടറി പറഞ്ഞു. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സാങ്കേതികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്റർനെറ്റ് ഉപയോഗിച്ചു വിളിക്കാനും മെസ്സേജ് അയക്കാനും കഴിയുന്ന ആപ്പുകളാണ് WhatsApp, Signal, Telegram തുടങ്ങിയവ. ഇവ നിയന്ത്രിക്കുന്നതിനു ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തിനായി Telecommunication ഡിപ്പാർട്ട്മെന്റ് Trai യുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇന്റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതിൽ നിലവിൽ നിർദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ട്രായ് സെക്രട്ടറി പറഞ്ഞു.
Telecom Regulatory Authority (Trai) has said it is working on a new caller ID feature “like Truecaller” and will allow users to see the caller’s name instead of the number.