ഹെൽത്ത് ഫുഡ് സ്റ്റാർട്ടപ്പ് ആയ MyFitness ഏറ്റെടുത്തതായി ഡറക്ട് ടു കൺസ്യൂർ സ്ഥാപനമായ Mensa Brands അറിയിച്ചു. ഇന്ത്യയിലെ അതിവേഗ യൂണികോൺ കമ്പനിയായ Mensa, ഏറ്റെടുക്കൽ പ്രഖ്യാപിച്ചെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. MyFitness, ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഒരു ബ്രാൻഡാണ്. അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ ആഗോള തലത്തിൽ അതിനെ വളർത്തി,1000 കോടി മൂല്യമുള്ള ബ്രാൻഡാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് Mensa ഫൗണ്ടറും CEO യുമായ അനന്ത് നാരായണൻ അറിയിച്ചു.ഈ ഡീലിലൂടെ ഹെൽത്ത് ഫുഡ് വിഭാഗത്തിലേക്കും കമ്പനി കടന്നിരിക്കുകയാണ് മെൻസ ബ്രാൻഡ്സ്. ബ്രാൻഡിനെ കൂടുതൽ ശക്തമാക്കാനും പുതിയ വിഭാഗങ്ങൾ ലോഞ്ച് ചെയ്യാനും ആഗോള വിപണിയിലുള്ള വളർച്ചയ്ക്കും ഈ ഡീൽ കാരണമാകും.
Mohammad Patel, Rahil Virani എന്നിവർ 2019ലാണ് മൈ ഫിറ്റ്നസിന് രൂപം നൽകിയത്. ലോകത്ത് ആദ്യമായി ക്രിസ്പി പീനട്ട് ബട്ടറും ഇന്ത്യയിൽ Peanut ബട്ടറിന്റെ ചോക്ലേറ്റ് വേരിയന്റും കൊണ്ടുവന്ന ബ്രാൻഡാണ് MyFitness .IPL ടീമുകളായ Punjab Kings ന്റെയും Delhi Capitals ന്റെയും ഒഫീഷ്യൽ സ്നാക്കിങ് ബ്രാൻഡ് കൂടെയാണ് MyFitness .നിലവിൽ മുപ്പതിലേറെ സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്.
മുൻ മിന്ത്ര സിഇഒ ആയിരുന്ന അനന്ത് നാരായൺ സ്ഥാപിച്ച മെൻസ ബ്രാൻഡ്സ് ആക്സൽ പാർട്ണേഴ്സ്, ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ, നോർവെസ്റ്റ് വെഞ്ച്വർ പാർട്ണേഴ്സ്, പ്രോസസ്, ടൈഗർ ഗ്ലോബൽ എന്നിവയുടെ പിന്തുണയുളള സ്റ്റാർട്ടപ്പാണ്.
Mensa Brands has acquired MyFitness Sports Pvt Ltd, which operates the peanut butter brand, for an undisclosed sum. The company has entered the health food category with this deal.