എക്സ്റ്റൻഡഡ് റിയാലിറ്റി (XR) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, 40 പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും (MeitY), മെറ്റയുടെയും സംയുക്ത സംരംഭമായ MeitY സ്റ്റാർട്ടപ്പ് ഹബ് (MSH). ഇന്ത്യയിലുടനീളമുള്ള XR അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി, MeitY സ്റ്റാർട്ടപ്പ് ഹബ് ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിച്ചു.

ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകും. കൂടാതെ, വിദ്യാഭ്യാസം, പഠനം, നൈപുണികൾ, ആരോഗ്യ സംരക്ഷണം, ഗെയിമിംഗ്, വിനോദം, അഗ്രി-ടെക്, കാലാവസ്ഥാ പ്രവർത്തനം, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. ഗവേഷണ ഘട്ടം മുതൽ തന്നെ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള പിന്തുണ നൽകും.

80 ഇന്നൊവേറ്റർമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും. അതിൽ തെരഞ്ഞെടുക്കപ്പെടുന്ന 16 ഇന്നൊവേറ്റർമാർക്ക് 20 ലക്ഷം രൂപ വീതം ഗ്രാന്റും, പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനുള്ള സഹായവും ലഭ്യമാക്കും.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഹൈദരാബാദ്, AIC SMU ടെക്നോളജി ബിസിനസ് ഇൻകുബേഷൻ ഫൗണ്ടേഷൻ (AIC-SMUTBI), ഗുജറാത്ത് യൂണിവേഴ്സിറ്റി സ്റ്റാർട്ടപ്പ് ആൻഡ് എന്റർപ്രണർഷിപ്പ് കൗൺസിൽ (GUSEC), ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT) എന്നീ നാല് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ആക്സിലറേറ്റർ പ്രോഗ്രാം സംഘടിപ്പിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version