ഓൺലൈൻ ഡിസൈൻ സ്റ്റാർട്ടപ്പായ Figma ഏറ്റെടുക്കുന്നതിന് 20 ബില്ല്യൺ ഡോളർ മുടക്കാൻ സോഫ്റ്റ്‌വെയർ കമ്പനിയായ Adobe തീരുമാനിച്ചു.  ഇരുവരുടെയും കൂടിച്ചേരൽ, അഡോബിന്റെ design ടൂളുകളുടെ ശേഖരം വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കും. അതോടൊപ്പം, വ്യക്തികളെയും ടീമുകളെയും കൂടുതൽ creative ആകാനും പ്രോഡക്റ്റീവാകാനും ഇവർ സഹായിക്കും. 1.6 ലക്ഷം കോടിയോളം വരുന്ന തുക, പകുതി കാശും പകുതി ഓഹരിയുമെന്ന ഡീലിലാണ് adobe സ്വന്തമാക്കുന്നത്.ഫിഗമയുടെ ബിസിനസ്, തൊഴിലിന്റെ ഭാവി ആണെന്നും ഇരുവരും ഒന്നിക്കുമ്പോൾ, ധാരാളം സാധ്യതകളുണ്ടാകുമെന്നും Adobe CEO ശന്തനു നാരായൺ പറഞ്ഞു. Zoom, AirBnB, Coinbase തുടങ്ങിയ കമ്പനികൾ ഡിസൈനുകൾക്കും ബ്രെയിൻസ്റ്റോമുകൾക്കുമായി ഉപയോഗിക്കുന്ന ഓൺലൈൻ collaborative  വേദിയാണ് Figma.ഓൺലൈനായി ടീമുകളെ സഹകരിപ്പിക്കാനും എല്ലാവരിലേക്കും ഡിസൈനുകൾ എത്തിക്കാനുമാണ് ഫിഗമയുടെ ദൗത്യം. മികച്ച ഡിജിറ്റൽ അനുഭവങ്ങളിലൂടെ ലോകത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഡോബ്, സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടിന് 3.87 billion ഡോളറായിരുന്ന ഷെയർ, premarket ട്രേഡിങിൽ 8 ശതമാനത്തോളം താഴ്ന്നു.

Adobe to buy online design startup Figma in $20 billion deal. This is likely to boost Adobe’s arsenal of collaborative design tools.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version