ദുബായിയിലെ മെറ്റാവേഴ്സ് അസംബ്ലിയിൽ പങ്കെടുക്കുന്നത് വിവിധ ലോക സംഘടനകളും പ്രമുഖ ആഗോള കമ്പനികളും. വേൾഡ് ഇക്കണോമിക് ഫോറം, മെറ്റാ, മാസ്റ്റർകാർഡ്, എമിറേറ്റ്സ് എയർലൈൻ, അക്സഞ്ചർ തുടങ്ങിയവ മെറ്റാവേഴ്സ് അസംബ്ലിയുടെ ഭാഗമാകും. Sheikh Hamdan bin Mohammed bin Rashid Al Maktoum ആണ് ഇവന്റ് ലോഞ്ച് ചെയ്തത്. സെപ്റ്റംബർ 28-29 തീയതികളിൽ ദുബായിലെ Museum oF the Future ലാണ് അസംബ്ലി നടക്കുക.
മുന്നൂറിൽ പരം ആഗോള വിദഗ്ധരെയും 40 ഓർഗനൈസേഷനുകളുമാണ് പരിപാടിയിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നത്. മെറ്റാവേഴ്സിന്റെ സാധ്യതകളെ അറിയാനും പരമാവധി പ്രയോജനപ്പെടുത്താനുള്ള UAE ഗവണ്മെന്റിന്റെ സന്നദ്ധതയാണ് മെറ്റാവേഴ്സ് അസംബ്ലി സൂചിപ്പിക്കുന്നത്. മെറ്റാവേഴ്സിന്റെ ഭാവിക്കു രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അസംബ്ലി സംഘടിപ്പിക്കുന്നത്. മെറ്റാവേഴ്സ് സംബന്ധിച്ച ചർച്ചകൾക്കും സഹകരണങ്ങൾ ക്കുമായുള്ള ആഗോള വേദിയായി അസംബ്ലി മാറും.
Several Global organisations to participate in Dubai Metaverse Assembly. Some are World Economic Forum, Meta, Mastercard, Emirates Airline, and Accenture . The aim is to shape the future of the Metaverse.