ലൈഫ് വേ സോളാറിന്റെ ഇലക്ട്രിക് യൂട്ടിലിറ്റി വെഹിക്കിളിനെ കുറിച്ച് കൂടുതലറിയാം

സോളാർ എന്ന കൺസെപ്റ്റും ഇലക്ട്രിക് വെഹിക്കിൾ എന്ന കൺസെപ്റ്റും സമന്വയിപ്പിച്ചിരിക്കുകയാണ് ലൈഫ് വേ സോളാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. കഴി‍ഞ്ഞ 23 വർഷമായി എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ലൈഫ് വേ സോളാർ. 24 മണിക്കൂറും പ്രവർത്തനസജ്ജമായിട്ടുളള ഒരു ഇലക്ട്രിക് യൂട്ടിലിറ്റി വെഹിക്കിൾ ആണ് ലൈഫ് വേ സോളാർ അവതരിപ്പിക്കുന്നത്. കിച്ചൺ ഘടിപ്പിച്ചിട്ടുളള വാഹനങ്ങളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഈ കിച്ചണിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാം.  കുടുംബശ്രീയിലൂടെ കളമശേരിയിലും കോഴിക്കോടുമൊക്കെ Food on wheels പ്രവർത്തനനിരതമാണെന്ന് ലൈഫ് വേ സോളാർ ഫൗണ്ടറായ ജോർജ്കുട്ടി കരിയാനപ്പളളി പറയുന്നു. മത്സ്യം,പച്ചക്കറി എന്നിവയെല്ലാം വിതരണം ചെയ്യാനും ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വാഹനത്തിന് 3 വർഷത്തെ വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.  കിച്ചൺ എക്യുപ്മെന്റുകളും ചേർത്ത് 5 ലക്ഷം രൂപയാണ് വാഹനത്തിന് ചെലവ് വരുന്നത്. 

Lifeway Solar Private Limited has integrated the concept of solar and electric vehicle. Lifeway Solar is an Ernakulam based company. Lifeway Solar ​focuses on electric utility vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version