Ambuja സിമന്റ്‌സ് ലിമിറ്റഡിന്റെയും ACC ലിമിറ്റഡിന്റെയും ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി അദാനി ​ഗ്രൂപ്പ്. എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (Endeavour Trade and Investment Ltd) എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയായിരുന്നു ഏറ്റെടുക്കൽ. അംബുജയിലെയും എസിസിയിലെയും സ്വിസ് കമ്പനിയായ ഹോൾസിമിന്റെ (Holcim) ഓഹരികൾ ഏറ്റെടുക്കുന്നതിനൊപ്പം രണ്ട് സ്ഥാപനങ്ങളിലെയും ഓപ്പൺ ഓഫറും ഉൾപ്പെടുന്നു. ഏറ്റെടുക്കൽ 6.5 ബില്യൺ ഡോളറിനാണ് പൂർത്തിയാക്കിയത്. വിപണിയിലെ വളർച്ചക്ക് കരുത്തേകാൻ അംബുജയെ സഹായിക്കുന്നതിനായി വാറന്റുകളുടെ പ്രിഫറൻഷ്യൽ അലോട്ട്മെന്റ് വഴി 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അംബുജ സിമന്റ്‌സിന്റെ ബോർഡ് അംഗീകാരം നൽകി. ഇടപാട് അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ, അംബുജ സിമന്റ്‌സിന്റെയും അതിന്റെ അനുബന്ധ സ്ഥാപനമായ എസിസിയുടെയും ബോർഡുകളും പുനഃസംഘടിപ്പിച്ചു. അദാനി ഗ്രൂപ്പിന്റെ കുലപതിയായ ഗൗതം അദാനി അംബുജ സിമന്റ്‌സിന്റെ ബോർഡ് ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ മൂത്ത മകൻ കരൺ അദാനി ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി എസിസിയിൽ നിയമിതനായി. കരൺ അദാനി, അംബുജ സിമന്റ്‌സിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയിരിക്കും. 35 കാരനായ കരൺ, യുഎസിലെ Purdue യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്, അദാനി പോർട്ട്‌സ് ആൻഡ് SEZ ലിമിറ്റഡിന്റെയും മേൽനോട്ടം വഹിക്കുന്നു.

മെയ് മാസത്തിലാണ് ഇടപാട് ആദ്യമായി പ്രഖ്യാപിച്ചത്. ഇൻഫ്രാസ്ട്രക്ചർ, മെറ്റീരിയൽസ് സ്‌പെയ്‌സിൽ ഇന്ത്യയിലെ എക്കാലത്തെയും വലിയ മെർജിം​ഗ് ആൻഡ് അക്വസിഷൻ ഇടപാടാണ് ഇത്. ഇത് അദാനി ​ഗ്രൂപ്പിന്റെയും എക്കാലത്തെയും വലിയ ഏറ്റെടുക്കലായി മാറുന്നു. ഇടപാടിന് ശേഷം അംബുജ സിമന്റ്‌സിൽ 63.15 ശതമാനവും എസിസിയിൽ 56.69 ശതമാനവും (അതിൽ 50.05 ശതമാനം അംബുജ സിമന്റ്‌സ് വഴിയാണ്) ഓഹരിയാണ് അദാനി ​ഗ്രൂപ്പ് കൈവശം വയ്ക്കുന്നത്. 14 അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് ലഭിച്ച 4.5 ബില്യൺ ഡോളറിന്റെ വായ്പയാണ് ഇടപാടിന് തുണയായത്. Barclays Bank, Deutsche Bank എന്നിവ വായ്പദാതാക്കളിൽ ഉൾപ്പെടുന്നു. അംബുജ സിമന്റ്‌സിനും എസിസിക്കും നാളിതുവരെയുളള സംയോജിത വിപണി മൂല്യം 19 ബില്യൺ ഡോളറാണ്. നിലവിൽ, അംബുജ സിമന്റ്‌സിനും എസിസിക്കുമുളള സംയോജിത ഉൽപ്പാദന ശേഷി പ്രതിവർഷം 67.5 ദശലക്ഷം ടൺ ( million tonnes per annum) ആണ്.

Adani Group has successfully completed the acquisition of Ambuja Cements Ltd and ACC Ltd. World’s third richest man and founder chairman of the Adani Group, Gautam Adani was appointed as the chairman of Ambuja Cements while his elder son Karan was named as a director of both the cement firms and as chairman of ACC.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version