2030ഓടെ രാജ്യത്തെ 90 വിമാനത്താവളങ്ങൾ കാർബൺ ന്യൂട്രൽ ആക്കുമെന്നും അടുത്ത വർഷത്തോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അടുത്ത വർഷത്തോടെ വിമാനത്താവളങ്ങളുടെ എണ്ണം നിലവിലെ 141ൽ നിന്ന് 220 ആയി ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി, ഡൽഹി വിമാനത്താവളങ്ങൾ ഇതിനകം കാർബൺ ന്യൂട്രൽ ആണ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 110 വിമാനത്താവളങ്ങളിൽ 94 എണ്ണം 2024 ഓടെ കാർബൺ ന്യൂട്രൽ ആക്കും. രാജ്യത്തെ വിമാനത്താവള ങ്ങളെ പൂർണ്ണ കാർബൺ രഹിത ലക്ഷ്യത്തിലെത്തിക്കുക മാത്രമല്ല, 400 ദശലക്ഷത്തിലധികം വരുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക കൂടി മന്ത്രാലയത്തിന്റെ ലക്ഷ്യത്തിലുൾപ്പെടുന്നുവെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. ഓട്ടോമൊബൈൽ പോലെ വ്യോമയാന മേഖലയിലും പരിശീലന ഓർഗനൈസേ ഷനുകൾ, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ഡ്രോണുകൾ തുടങ്ങിയവ ഉൾച്ചേർന്ന ഒരു ഇക്കോസിസ്റ്റം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സിന്ധ്യ കൂട്ടിച്ചേർത്തു.
Union Aviation Minister Jyotiraditya Scindia said that 90 airports in the country will be made carbon neutral by 2030 and the number of airports will be increased by next year. The minister added that the number of airports will be increased from the current 141 to 220 by next year. Kochi and Delhi airports are already carbon neutral.