കോഹിനൂർ ബ്രാൻഡിന്റെ കീഴിൽ ready-to-cook ബിരിയാണി കിറ്റുകൾ അവതരിപ്പിക്കാൻ Adani Wilmar. ഈ വർഷം മെയ് മാസത്തിൽ ഏറ്റെടുത്ത കോഹിനൂർ ബ്രാൻഡ്, ready-to-cook മാർക്കറ്റ് തലത്തിൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് അദാനി വിൽമർ. Do-it-yourself എന്ന പുത്തൻ ബിരിയാണി ബ്രാൻഡ്, ഈ വർഷം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. നിലവിൽ, ദാവത് ബിരിയാണി കിറ്റ്, അൽ-ബർകത് ചിക്കൻ ബിരിയാണി, ഗിറ്റ്സ്, ഇന്ത്യൻ കിച്ചൻ ഫുഡ്സ് ഗ്ലുട്ടൻ-ഫ്രീ വെജ്, 24 മന്ത്ര ഓർഗാനിക്, ടാറ്റാ Q തുടങ്ങിയ ready-to-eat ബിരിയാണി ഓപ്ഷനുകളാണ് വിപണിയിൽ ലഭ്യമായവ. കോഹിനൂർ ഏറ്റെടുക്കുന്നതിന് മുൻപ് അദാനി വിൽമറിന് ready-to-cook ബിരിയാണി കിറ്റുണ്ടായിരുന്നു. Ready-to-cook കിച്ചടി കിറ്റുകൾ Adani Wilmar നേരത്തെ വിറ്റിട്ടുണ്ട്. എന്നാൽ ഇപ്പോൾ, അരി അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളായ Mexican rice, Thai rice, fried rice തുടങ്ങിയവയുടെ വികസനമാണ് ലക്ഷ്യം.
Adani Wilmar plans to introduce a kit under the Kohinoor brand this fiscal year, bringing a new DIY biryani brand to nearby markets.
At the moment, ready-to-eat biryani options on the market include Daawat Biryani Kit, Al-Barkat Chicken Biryani, Gits, Indian Kitchen Foods gluten-free veg, 24 Mantra organic, Tata Q, among others.