HOP Electric Mobility യുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ

HOP Electric Mobility യുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. HOP OXO, OXO-X ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ 1.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തും. HOP OXO, 72V ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. 200 Nm പരമാവധി ടോർക്ക് വികസിപ്പിക്കുന്ന 6.2 kW മോട്ടോറാണ് ഇതിനുളളത് HOP OXO-X- ടർബോ മോഡിൽ 90 കിലോമീറ്റർ വേഗത നേടും, വെറും 4 സെക്കൻഡിനുള്ളിൽ 0-40 കി.മീ വേഗത കൈവരിക്കുന്നു. HOP OXO, OXO-X എന്നിവയ്ക്ക് 3.75 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് ഫുൾ ചാർജിൽ 150 കി.മീ. സഞ്ചരിക്കാം. OXO-X – പോർട്ടബിൾ സ്മാർട്ട് ചാർജർ ഉപയോഗിച്ച് ഏത് 16 Amp പവർ സോക്കറ്റ് വഴിയും ചാർജ് ചെയ്യാം. 0 ത്തിൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറിൽ താഴെ സമയമാണ് എടുക്കുക. മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, സ്പീഡ് കൺട്രോൾ, ജിയോ ഫെൻസിംഗ്, ആന്റി-തെഫ്റ്റ് സിസ്റ്റം, എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ വരുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ബാറ്ററി വാറന്റി ഹോപ്പ് വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് HOP എക്സ്പീരിയൻസ് സെന്റർ വഴിയോ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മോട്ടോർസൈക്കിളുകൾ വാങ്ങാവുന്നതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version