ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ 2023 ഓടെ ഇറക്കുമെന്ന് കേന്ദ്ര Railway മന്ത്രി Aswini Vaishnav

2023ഓടെ, രാജ്യത്ത് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്യുന്ന ട്രെയിൻ 2023ലെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം ജർമ്മനിയിലാണ്, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പവർ ട്രെയിൻ അവതരിപ്പിച്ചത്.

ഹൈഡ്രജൻ ഫ്യൂവൽ സെൽ ഡ്രൈവ് ഉപയോഗിച്ച് , ഏകദേശം 92 മില്യൺ ഡോളർ ചെലവിൽ 14 ട്രെയിനുകളാണ് ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം, ജർമ്മനിയിൽ വികസിപ്പിച്ചത്. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും, കീർത്തനേ പണ്ഡിറ്റ് ഇൻഫർമേഷൻ ടെക്നോളജീസും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ്, കഴിഞ്ഞ മാസം പൂനെയിൽ അവതരിപ്പിച്ചിരുന്നു. ഹൈഡ്രജൻ റെയിൽ ഇന്ധനമായി ഉപയോഗിക്കുന്നത്, രാജ്യത്തിന്റെ സീറോ കാർബൺ ലക്ഷ്യങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് വിലയിരുത്തുന്നു.

Union Railway Minister Ashwini Vaishnav said that by 2023, hydrogen-powered trains will be developed in the country. India is planning to launch the indigenously designed train on Independence Day 2023. Last month, Germany unveiled the world’s first hydrogen-powered power train.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version