പേയ്‌മെന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് അഗ്രിഗേറ്റർ ലൈസൻസിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ IRCTC അപേക്ഷ സമർപ്പിക്കുമെന്ന് ദേശീയ മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കമ്പനിയുടെ ഉദ്ദേശം വിവരിക്കുന്ന പങ്കാളിത്ത പത്രികയുടെ (MoA) മെയിൻ ഒബ്‌ജക്‌ട്‌സ് ഉടമ്പടി മാറ്റി Payment അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിനുള്ള പുതിയ ഉടമ്പടി ഉൾപ്പെടുത്താനുള്ള അംഗീകാരം Registrar of Companies, NCT എന്നിവയിൽ നിന്ന് IRCTC അടുത്തിടെ നേടിയിരുന്നു. എല്ലാ നോൺ -ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്റർമാരും Payment and Settlement System Act , 2007 പ്രകാരം RBI യിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്. നിലവിൽ IRCTC ക്കുള്ള ഇൻ-ഹൗസ് പേയ്‌മെന്റ് ഗേറ്റ്‌വേയായ I-PAY വഴി, വെബ്സൈറ്റിലും മൊബൈൽ ആപ്പിലും റെയിൽ, ബസ്, വിമാന യാത്രകൾ, ടൂർ പാക്കേജുകൾ എന്നിവയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള പേയ്മെന്റ് സംവിധാനമുണ്ട്. പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കാൻ താല്പര്യമുള്ള വലിയ ഒരു ഉപയോക്തൃ അടിത്തറ IRCTC ക്ക് നിലവിലുണ്ട്. RBI യുടെ അപ്പ്രൂവൽ കിട്ടുന്നതോടെ അത് കൂടാനാണ് സാധ്യത. മറ്റു ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെ പോലെ തന്നെയാകും IRCTC യുടേതുമെന്ന് സ്രോതസ്സുകൾ പറയുന്നു. പേയ്മെന്റ് അഗ്ഗ്രിഗേറ്ററായാൽ IRCTC ക്ക് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, Virtual, തുടങ്ങിയ നിരവധി സേവനങ്ങൾ നൽകാനും പ്രൊമോട്ട് ചെയ്യാനും വികസിപ്പിക്കാനും ഡിസൈൻ ചെയ്യാനുമൊക്കെ സാധിക്കുമെന്നാണ് AGM നോട്ടീസിൽ പറയുന്നത്.

The Indian Railway Catering and Tourism Corporation (IRCTC) is now eligible to submit an application to the Reserve Bank of India (RBI) for a licence as a payment aggregator. The Registrar of Companies, NCT, Delhi, and Haryana has granted IRCTC permission to change the Main Objects Section of the Memorandum of Association and introduce a new clause to serve as a payment aggregator.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version