2023 സാമ്പത്തിക വർഷാവസാനത്തോടെ, 200 Experience സെന്ററുകൾ തുറക്കാൻ Ola Electric പദ്ധതിയിടുന്നു.

2023 സാമ്പത്തിക വർഷാവസാനത്തോടെ, 200 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ ഒല ഇലക്ട്രിക് പദ്ധതിയിടുന്നു. ഈ വർഷം തുടർച്ചയായ നാലാം മാസവും കമ്പനിയുടെ വിപണി വിഹിതം ഇടിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എക്‌സ്‌പീരിയൻസ് സെന്ററുകൾ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം നന്നായി മനസ്സിലാക്കാനും, ടെസ്റ്റ് റൈഡുകൾ നടത്താനും സൗകര്യമൊരുക്കു മെന്ന് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഒല ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പനയ്ക്ക് പുറമെ, ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ എക്സ്പീരിയൻസ് സെന്ററുകളിൽ സർവീസ് ചെയ്യാനും സാധിക്കും.

ടെസ്റ്റ് റൈഡുകൾ, പർച്ചേസിങ്ങിനുള്ള സഹായം, വിൽപ്പനാനന്തര പിന്തുണ എന്നിവയുൾപ്പെടെ വാഹനങ്ങളെക്കുറിച്ചുള്ള ഏത് വിവരവും ശേഖരിക്കാൻ ഉപഭോക്താക്കൾക്ക് സെന്ററുകൾ ഉപയോഗപ്പെടുത്താം. ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഉടമസ്ഥതയിലായിരിക്കും ഇവ പ്രവർത്തിക്കുക.2022 മാർച്ചിൽ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ടായ തീപിടുത്തത്തെത്തുടർന്ന്, ഏകദേശം 1,40,000 രൂപ വില വരുന്ന ഒല S1 പ്രോയുടെ വിൽപ്പന ഇടിഞ്ഞിരുന്നു. മൊത്തം ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിൽ 6.8% സാന്നിധ്യമാണ് നിലവിൽ ഒല ഇലക്ട്രിക്കിനുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Ola Electric to open ‘experience centres’. It is to boost its scooter sales.
In India, Ola S1 Pro electric scooter is currently facing a fall in sales.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version