ഉത്സവകാല വിപണിയിൽ റെക്കോർഡ് വിൽപന പ്രതീക്ഷിച്ച് ഇന്ത്യയിലെ സ്മാർട്ഫോൺ വിപണി. 61,000 കോടി രൂപ ($7.7 ബില്യൺ) യുടെ ഡിവൈസുകൾ വിൽക്കുമെന്നാണ് കരുതപ്പെടുന്നത്. ഉത്സവകാലവിപണിയിലെത്തുന്ന എല്ലാ സ്മാർട്ഫോണുകളിലും മൂന്നിലൊന്ന് 5G അധിഷ്ഠിതമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടും ആമസോണും മൊത്ത വില്പനയുടെ 61 ശതമാനവും പിടിക്കുമെന്നാണ് counterpoint റിസർച്ച് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 66% ആയിരുന്നു.സ്മാർട്ഫോണിന്റെ ശരാശരി റീട്ടെയിൽ വില്പന വില 12% ഉയർന്നപ്പോൾ വർഷാവർഷ യൂണിറ്റ് സെയിൽ 9 ശതമാനം കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിവർഷവില്പനയുടെ 20% ഉത്സവകാലമായ നാലോ അഞ്ചോ ആഴ്ചകളിലാണ് നടക്കുന്നത്. ഈ വർഷത്തെ ആമസോണിന്റെ Great India ഫെസ്റ്റിവലും ഫ്ലിപ്കാർട്ടിന്റെ Big Billion ഡേയ്സും ഉത്സവകാല വിപണിക്ക് തുടക്കം കുറിക്കും. ദീപാവലിയോടെയാണ് ഹോളിഡേ ഷോപ്പിംഗ് സീസൺ അവസാനിക്കുന്നത്.
Mid-tier, പ്രീമിയം സെ​ഗ്മെന്റുകളിൽ കൺസ്യൂമർ ഡിമാൻഡ് കൂടാനാണ് ഇത്തവണ സാധ്യത. 15,000 രൂപ സെ​ഗ്മെന്റിൽ വരുന്ന ഫോണുകളുടെ പ്രൊമോഷനും ഓഫറുകളും വിവിധ ബ്രാൻഡുകൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.

India is expected to experience record smartphone sales throughout the holiday season. One out of every three cellphones sold during the holiday season will be 5G equipped, according to a survey. It is estimated that smartphone manufacturers would sell about $7.7 billion (about Rs.61,000 crore) worth of devices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version