സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാണത്തിനായി 19,500 കോടിയുടെ PLI സ്കീം അനുവദിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രാലയം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI), ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണം വർധിപ്പിക്കുന്നതിനും അതിലൂടെ തൊഴിൽ, സാമൂഹിക ക്ഷേമം എന്നിവയുണ്ടാക്കാനുമായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. ഈ മേഖലയിൽ, 94,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക എന്നതാണ് PLI സ്കീമിന്റെ ലക്ഷ്യം. മൊത്തമായും ഭാഗികമായും ഇന്റഗ്രേറ്റഡായിട്ടുള്ള Solar PV മൊഡ്യൂളുകൾക്ക് പ്രതിവർഷം 65,000 MW നിർമ്മാണ ശേഷിയുണ്ട് എന്നതാണ് PLI സ്കീമിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു ഗുണമെന്ന് കേന്ദ്രമന്ത്രി Anurag Thakur പറഞ്ഞു. രണ്ട് ലക്ഷത്തോളം ഡയറക്റ്റ് തൊഴിലവസരങ്ങൾ ഈ മേഖലയുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകൾ ഇന്ത്യയിൽ നിർമ്മിക്കാനും renewable എനർജിയുടെ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാനുമാണ് നാഷണൽ പ്രോഗ്രാമിന്റെ ലക്ഷ്യം. ഈ സംരംഭം, 1.37 ലക്ഷം കോടിയോളം വരുന്ന import substitution കുറയ്ക്കുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേർത്തു. Solar PV നിർമ്മാതാക്കളെ സുതാര്യമായ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കും. Solar PV നിർമ്മാണ പ്ലാന്റുകൾ കമ്മിഷൻ ചെയ്തതിനു ശേഷം, അഞ്ചു വർഷത്തേക്കുള്ള പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവുകൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
In an effort to draw in Rs 94,000 crore in investment, the Cabinet on Wednesday approved a Rs 19,500 crore production linked incentive (PLI) scheme on the “national programme on high efficiency solar PV modules.”