ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്ക് അവതരിപ്പിച്ച് ജാപ്പനീസ് കമ്പനിയായ AERWINS. 2023ഓടെ അമേരിക്കയിലും വാഹനം പുറത്തിറക്കാൻ AERWINS പദ്ധതിയിടുന്നു. 300 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഈ ഹോവർബൈക്കിന് ഒരു സമയം 40 മിനിറ്റ് വരെ വായുവിൽ തങ്ങിനിൽക്കാനും സാധിക്കും. 777,000 ഡോളറാണ് മണിക്കൂറിൽ 62 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന XTURISMO ലിമിറ്റഡ് എഡിഷന്റെ വില.
2025ഓടെ വാഹനത്തിന്റെ ഒരു ചെറിയ ഇലക്ട്രിക് മോഡൽ 50,000 ഡോളർ വിലയിൽ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി സിഇഒ Shuhei Komatsu (ഷുഹേയ് കൊമത്സു) വ്യക്തമാക്കി. കറുപ്പ്, നീല, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നിലവിൽ വാഹനം ലഭ്യമാകുന്നത്.
Japanese firm AERWINS introduced the world’s first flying bike. The hoverbike, ‘XTURISMO’, weighs more than 300 kg. At a time, it can stay in the air for up to 40 minutes.