സംരംഭകത്വത്തിലെ ലിംഗസമത്വം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വനിതാ ഉച്ചകോടി കൊച്ചിയിൽ. രണ്ടു ദിവസമായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 500-ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ തത്സമയ സെഷനുകളും, പാനൽ ഡിസ്ക്കഷനുകളും, പിച്ചിംഗ് സെഷനും നടന്നു. പ്രോഡക്ട് എക്സ്പോ കൂടാതെ മാസ്റ്റർ ക്ലാസുകൾ, വർക്ക്ഷോപ്പുകൾ, ഇൻവെസ്റ്റർ കഫേ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടന്നു. പകുതിയിലധികം ഉടമസ്ഥാവകാശം സ്ത്രീകൾ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രൊഡക്ടൈസേഷൻ ഗ്രാന്റും കൈമാറി.
പിച്ച് ഫെസ്റ്റ് വിജയികൾക്ക് 5 ലക്ഷം രൂപ ഗ്രാന്റ്, 15 ലക്ഷം രൂപയുടെ സോഫ്റ്റ് ലോൺ എന്നിവയ്ക്കൊപ്പം, സീഡ് ഫണ്ടിനും വ്യവസ്ഥയുണ്ട്.
Kerala Startup Mission’s women’s summit in Kochi aimed at gender equality in entrepreneurship. Health Minister Veena George inaugurated the two-day conference.