ലോക നന്മയ്ക്ക് കോടികൾ പ്രഖ്യാപിച്ച് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ. ദാരിദ്ര്യ നിർമാർജനം, സാമൂഹിക നീതി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് 127 കോടി ഡോളർ (10,266 കോടി രൂപ) നീക്കി വയ്ക്കാൻ ഗേറ്റ്സ് ഫൌണ്ടേഷൻ തീരുമാനിച്ചത്. ആഗോളതലത്തിൽ സമൂഹത്തിന്റെ മാറ്റങ്ങൾക്കായി പ്രവർത്തിച്ച 300ഓളം പേർ പങ്കെടുത്ത കോൺവെൻഷനിലാണ് നിർണ്ണായകമായ പ്രഖ്യാപനം നടന്നത്. ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി (Mia Mottley), സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (Pedro Sanchez), ബിൽ ഗേറ്റ്‌സ്, മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് എന്നിവർ പരിപാടിയുടെ ഭാ​ഗമായി. യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ന്യൂയോർക്കിലെ ലിങ്കൺ സെന്ററിൽ യോഗം ചേർന്നത്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോള പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ഈ ഫണ്ടിംഗ് സഹായിക്കുമെന്ന് ഫൗണ്ടേഷൻ പറഞ്ഞു.എച്ച്ഐവി, ക്ഷയം, മലേറിയ എന്നിവയിൽ നിന്ന് 20 ദശലക്ഷം ജീവൻ രക്ഷിക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്കാണ് ഈ സഹായം എത്തുന്നത്. ഭാവിയിൽ പാൻഡെമിക്കുകൾ തടയുന്നതിന് കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കുക. 2030-ഓടെ ഈ രോഗങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പാതയിലേക്ക് ലോകത്തെ തിരികെ കൊണ്ടുവരിക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

At the conclusion of its two-day event, which drew more than 300 young change-makers from around the world, the Bill and Melinda Gates Foundation announced new financial assistance totaling USD 1.27 billion to combat poverty and social inequality.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version