ആക്സിയം 4 ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയവരിൽ ആദ്യ എമിറാത്തി ബഹിരാകാശയാത്രികൻ ഹസ്സ അൽ മൻസൂരിയും ഉൾപ്പെടുന്നു. ശുഭാംശുവിനൊപ്പം ഹ്യൂസ്റ്റണിൽ ഒരുമിച്ച് ചിലവഴിച്ചിട്ടുള്ള അൽ മൻസൂരി അദ്ദേഹത്തിന് ബഹിരാകാശ യാത്രയ്ക്കായി എല്ലാ ആശംസകളും നേർന്നു.

ശുഭാംശുവിനെ പോലെ തന്നെ ഫൈറ്റർ പൈലറ്റാണ് അൽമൻസൂരി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളുടെ സിമുലേഷനുകൾ ഉൾപ്പെട്ടതായിരുന്നു ഇരുവരുടെയും പരിശീലനം. ശുഭാംശുവിനൊടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ബഹിരാകാശത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തുമെന്നും അൽമൻസൂരി പറഞ്ഞു. ദൗത്യത്തിനായി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം യുഎഇ സന്ദർശിക്കാനും അൽമൻസൂരി ശുഭാംശുവിനെ ക്ഷണിച്ചിട്ടുണ്ട്.

Former UAE astronaut Hazzaa AlMansoori expresses full confidence in Group Captain Shubhanshu Shukla, India’s second astronaut, for the upcoming Axiom-4 mission, praising his professionalism and preparedness for space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version