കേന്ദ്രസർക്കാരിന്റെ പുതിയ Logistics Policy എങ്ങനെ ​ഗുണകരമാകും?/What is National Logistics Policy?

ചരക്കുകടത്ത് ചിലവ് കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ പുതിയ ലോജിസ്റ്റിക് നയം അവതരിപ്പിച്ചു. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ നയം പുറത്തിറക്കിയത്. പ്രോസസ്സ് റീ-എഞ്ചിനീയറിംഗ്, ഡിജിറ്റൈസേഷൻ, മൾട്ടി മോഡൽ, ട്രാൻസ്‌പോർട്ട് തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കുക. നൂതനമാർഗങ്ങൾ ഉപയോഗിച്ച് ചരക്കുഗതാഗതം സുഗമമാക്കാനും അന്താരാഷ്ട്ര വ്യാപാരരംഗത്ത് നേട്ടങ്ങളുണ്ടാക്കാനും രാജ്യത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കാനുമുള്ള നിർദേശങ്ങൾ നയത്തിലുണ്ട്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെന്നും കയറ്റുമതി രംഗത്ത് പുതിയ ലക്ഷ്യങ്ങൾ ഉറപ്പിക്കുകയാണെന്നും മോദി പറഞ്ഞു. റോഡ് മുഖേനെയുള്ള അറുപത് ശതമാനത്തോളം വരുന്ന ചരക്കുകടത്ത് പകുതിയാക്കാനും റെയിൽവേ വഴിയുള്ള 28 ശതമാനം 40 ആക്കി ഉയർത്താനും ലക്ഷ്യമുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, ഇന്ത്യയിൽ ചരക്കുകടത്തു കൂലി കൂടുതലാണ്. കടത്തുചിലവ് 13 -14 ശതമാനത്തിൽ നിന്നും അഞ്ചു വർഷത്തിനുള്ളിൽ പത്തു ശതമാനത്തിൽ താഴെയാക്കാനും പദ്ധതിയിടുന്നു. കപ്പലുകളുടെ കയറ്റിയിറക്ക് സമയം 44 മണിക്കൂറിൽ നിന്ന് 26 മണിക്കൂറാക്കുമെന്നും തുറമുഖങ്ങളുടെ ശേഷി വർധിപ്പിച്ചെന്നും നയം വ്യക്തമാക്കുന്നു. ചരക്കിന്റെ തത്സമയ വിവരങ്ങളറിയാൻ ഏകജാലക സംവിധാനമുണ്ടാക്കുമെന്നും ഇ-വേ ബിൽ, വാഹന, ഫാസ്റ്റാഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ആക്കുകയും ചെയ്യും.പുതിയ നയം സാമ്പത്തികവളർച്ച ഉറപ്പാക്കുകയും തൊഴിലവസരങ്ങൾ കൂട്ടുകയും ചെയ്യുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 ലെ ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്.  

Prime Minister Narendra Modi recently launched the National Logistics Policy (NLP). It aims to bring development in the costly, polluting, and congesting modal mix of Indian logistics. It goes along with the previous plans like the National Rail Plan and Maritime India Vision.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version