നാല് പുതിയ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾ പുറത്തിറക്കി വോൾവോ ഇന്ത്യ. മുൻനിര SUV XC90, mid-size SUV XC60, compact SUV XC40, luxury sedan S90 എന്നിവയാണ് ഈ നാല് പുതിയ വാഹനങ്ങൾ. ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് എയർ ക്ലീനർ, വയേർഡ് ആപ്പിൾ കാർപ്ലേ തുടങ്ങി ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. പെട്രോൾ മൈൽഡ്-ഹൈബ്രിഡ് മോഡലുകൾ കൂടി ചേർന്നതോടെ, വോൾവോയുടെ ആഭ്യന്തര കാർ പോർട്ട്ഫോളിയോ വിപുലമായി. 2030-ഓടെ ഒരു ഓൾ-ഇലക്ട്രിക് കമ്പനിയായി മാറാനാണ് വോൾവോ ലക്ഷ്യമിടുന്നത്. 2023 മുതൽ ഓരോ വർഷവും പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കാനും വോൾവോ പദ്ധതിയിടുന്നുണ്ട്. 2023ൽ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് മോഡൽ കാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 75,000 രൂപയ്ക്ക് 3 വർഷത്തെ അധിക വോൾവോ സർവീസ് പാക്കേജ് തിരഞ്ഞെടുക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
Volvo India launches four new petrol mild-hybrid cars. They are its flagship SUV XC90, mid-size SUV XC60, compact SUV XC40, and luxury sedan S90. The new models come with a set of new features.