നാല് പുതിയ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾ പുറത്തിറക്കി Volvo India | Volvo India| | Hybrid Cars|

നാല് പുതിയ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾ പുറത്തിറക്കി വോൾവോ ഇന്ത്യ. മുൻനിര SUV XC90, mid-size SUV XC60, compact SUV XC40, luxury sedan S90 എന്നിവയാണ് ഈ നാല് പുതിയ വാഹനങ്ങൾ. ബ്ലൈൻഡ് സ്‌പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് എയർ ക്ലീനർ, വയേർഡ് ആപ്പിൾ കാർപ്ലേ തുടങ്ങി ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. പെട്രോൾ മൈൽഡ്-ഹൈബ്രിഡ് മോഡലുകൾ കൂടി ചേർന്നതോടെ, വോൾവോയുടെ ആഭ്യന്തര കാർ പോർട്ട്‌ഫോളിയോ വിപുലമായി. 2030-ഓടെ ഒരു ഓൾ-ഇലക്‌ട്രിക് കമ്പനിയായി മാറാനാണ് വോൾവോ ലക്ഷ്യമിടുന്നത്. 2023 മുതൽ ഓരോ വർഷവും പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കാനും വോൾവോ പദ്ധതിയിടുന്നുണ്ട്. 2023ൽ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് മോഡൽ കാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 75,000 രൂപയ്ക്ക് 3 വർഷത്തെ അധിക വോൾവോ സർവീസ് പാക്കേജ് തിരഞ്ഞെടുക്കാനാകുമെന്ന് കമ്പനി അറിയിച്ചു.

Volvo India launches four new petrol mild-hybrid cars. They are its flagship SUV XC90, mid-size SUV XC60, compact SUV XC40, and luxury sedan S90. The new models come with a set of new features.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version