വെസ്പ സ്കൂട്ടർ പുറത്തിറക്കിയ LML ഹൈപ്പർ ബൈക്കുമായി വരുന്നു

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടൂ വീലർ ബ്രാൻഡ് LML ഇലക്ട്രിക്, മാർക്കറ്റിലേക്ക് തിരിച്ചു വരുന്നു. വെസ്പ നിർമ്മിച്ചിരുന്ന LML അവരുടെ പുതിയ മോഡൽ 2023 അവസാനത്തോടെ അവതരിപ്പിക്കും. രാജ്യത്ത് പുതിയ മാനുഫാക്ചറിംഗ് ഫാക്ടറി ഉണ്ടാക്കാനും മറ്റുമായി 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയുണ്ടെന്ന് LML എന്ന് MD യോഗേഷ്  ഭാട്ടിയ വ്യക്തമാക്കി. 2017ൽ LML പ്രവർത്തനം അവസാനിപ്പിച്ചിരുന്നു, തുടർന്ന് SG Corporate മൊബിലിറ്റി LML കമ്പനിയെ ഏറ്റെടുത്തു. ഹാർലി ഡേവിഡ്സണിന്റെ നിർമ്മാണശാല ഏറ്റെടുത്ത സൈറ ഇലക്ട്രിക്കുമായി LML പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. വിവിധ ക്യാറ്റഗറികളിലുള്ള മൂന്ന് മോ‍ഡലുകൾ ലോഞ്ച് ചെയ്യാൻ പദ്ധതിയുണ്ടെന്ന് ഭാട്ടിയ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം ലോഞ്ച് ചെയ്യുന്ന ഇലക്ട്രിക് ബൈക്ക്, US, യൂറോപ്യൻ മാർക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ടൂവീലറുകളിലെ രണ്ട് മോഡലുകൾ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി 2023 അവസാനം ലോഞ്ച് ചെയ്യും. ഹൈപ്പർ ബൈക്കും ഇലക്ട്രിക് സ്കൂട്ടറുമാണ് വിപണിയിലിറക്കുന്നതെന്നും യോഗേഷ് ഭാട്ടിയ. ടൂവീലറുകൾ സൈറയുടെ ബവലിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കാൻ ധാരണാപത്രം LML ഒപ്പിട്ടിരുന്നു. രണ്ടു വർഷത്തിനുള്ളിൽ സ്വന്തമായി നിർമ്മാണശാലകൾ ഉണ്ടാക്കാനാണ് പദ്ധതി. 2025 നു ശേഷം പത്തു ലക്ഷം യൂണിറ്റുകൾ പ്രതിവർഷം നിർമ്മിക്കാനാണ് ലക്ഷ്യം. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും എത്തുമെന്നും ഭാട്ടിയ വ്യക്തമാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version