രാജ്യത്ത് അടുത്ത ജൂലൈയോടെ വിപണിയിൽ എത്തുകയാണ് അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയായ Fisker. ഓഷ്യൻ ഇലക്ട്രിക് SUVയാണ് Fisker വിൽക്കാനൊരുങ്ങുന്നത്. അതുപോലെ, അടുത്ത വർഷങ്ങളിൽ തന്നെ ഇലക്ട്രിക് SUVകൾ പ്രാദേശികമായി നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് താത്കാലികമായി നിർത്തവച്ചതിനു പിന്നാലെയാണ് US സ്റ്റാർട്ടപ് കമ്പനിയുടെ പ്രഖ്യാപനം. വരും വർഷങ്ങളിൽ ഇലക്ട്രിക് കാറുകളുടെ വിപണി കൂടുമ്പോൾ, മാർക്കറ്റിൽ ഇടംനേടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കമ്പനി CEO Henrik Fisker. പ്രാദേശികമായി നിർമ്മാണം ആരംഭിക്കുന്നതിനു മുൻപ് വണ്ടികൾ ഇറക്കുമതി ചെയ്യുന്നത്, രാജ്യത്തുള്ള വണ്ടിയുടെ വിപണനം എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാനാണ്.

അമേരിക്കയിലുള്ള ഓഷ്യന്റെ റീട്ടെയിൽ വില 30.5 ലക്ഷം രൂപയാണെങ്കിൽ, രാജ്യത്ത് ഇറക്കുമതി ചെയ്യുമ്പോൾ വണ്ടിയുടെ വിലയിൽ ലോജിസ്റ്റിക് ചിലവും നൂറു ശതമാനം നികുതിയും അധികം വരും. ഇത് ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിലും അധികമാണ്. വണ്ടിയുടെ വില കുറയ്ക്കുന്നതിനും വലിയ വോളിയത്തിൽ വിൽക്കാനും വേണ്ടിയാണ് രാജ്യത്തു നിർമ്മാണം തുടങ്ങാൻ പദ്ധതിയിടുന്നതെന്ന് Fisker വ്യക്തമാക്കുന്നു. ഫിസ്കറിന്റെ അടുത്ത ഇലക്ട്രിക് വണ്ടിയായ 5 സീറ്റുള്ള PEAR, രാജ്യത്ത് നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാജ്യത്ത് ഈ വണ്ടി 16 ലക്ഷം രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭിക്കുകയാണെ ങ്കിൽ, അത് മാതൃകാപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ യൂണിറ്റിൽ നിർമ്മിച്ച് ഓഷ്യൻ SUV ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ മാഗ്ന ഇന്റർനാഷണലുമായി ഫിസ്കറിന് കരാറുണ്ട്.

According to the chief executive officer of the US startup Fisker Inc, sales of its Ocean electric sport-utility vehicle (SUV) will start in India in July and the country may start producing its own automobiles in a few years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version