വാഹനങ്ങളിൽ ചെറിയ മോഡിഫിക്കേഷനാകാം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ ചെറിയ മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉപയോക്താവിന് ആവശ്യമെങ്കിൽ വാഹനത്തിന്റെ പഴയ എഞ്ചിനും, ഷാസിയും മാറ്റി പുതിയവ സ്ഥാപിക്കാം. പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നവർക്ക് അവ സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷനുണ്ട്.

വിദ്യാർത്ഥികൾക്ക് സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി സ്കൂൾ ബസുകളിലെ ഇന്റീരിയർ ഇഷ്‌ടാനുസൃതമാക്കാനും മോട്ടോർ വാഹന വകുപ്പ് അനുമതി നൽകി. വാഹന ഉടമകൾക്ക് അവരുടെ വാഹനം കാരവാനാക്കി മാറ്റുന്നതിനുള്ള അനുമതിയും മോട്ടോർ വാഹന വകുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് കാരവാനാക്കി മാറ്റാൻ സാധിക്കുക. അതേസമയം, തെളിച്ചമുള്ള ഹെഡ്‌ലാമ്പുകൾ, ഓക്സിലറി ലാമ്പുകൾ, ഉച്ചത്തിലുള്ള ഹോണുകൾ തുടങ്ങിയവയുടെ ഉപയോഗത്തിനുള്ള നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റമില്ല.

State Motor Vehicles Department with new guidelines allowing minor modifications in vehicles. According to the new guidelines, the user can replace the vehicle’s old engine and chassis with new ones if required.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version