പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയിൽ‌വേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ചരക്ക് ഇടപാടുകൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുന്നതെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു.

സൈനിക ഗതാഗതം, പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൊണ്ടുപോകുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കില്ല. പുതിയ നയം വരുന്നതോടെ ചരക്ക് നീക്കത്തിന് വാഗണുകൾ ബുക്ക് ചെയ്യാൻ ഗുഡ്സ് ക്ലാർക്കിനെ സമീപിക്കുന്ന രീതിക്ക് മാറ്റം വരും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS), ഫ്രൈറ്റ് ഓപ്പറേഷൻസ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ (FOIS) ആവശ്യമായ മാറ്റങ്ങൾ വരുത്തും. 2024-ഓടെ “ഹംഗ്രി ഫോർ കാർഗോ” പ്രോഗ്രാമിന് കീഴിൽ 2000 ദശലക്ഷം ടൺ (MT) ചരക്ക് നീക്കം റെയിൽവേ ഉദ്ദേശിക്കുന്നു. വാ​ഗണുകൾ നേരിട്ട് ബുക്ക് ചെയ്യുമ്പോഴുളള കാലതാമസം ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷ.

The Ministry of Railways has made online registration mandatory for the transportation of goods with the national transporter as part of its efforts to digitise its records. Beginning on November 1, the new rules will be in effect.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version