ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 42ാമത് എഡിഷന് ഒക്ടോബർ 10ന് തുടക്കമാകും.
ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് (DWTC) ജി ടെക്സ്
2 ദശലക്ഷം ചതുരശ്ര അടി പ്രദർശന സൗകര്യം ഒരുക്കിയിരിക്കുന്ന ജിടെക്സിൽ, 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000-ത്തോളം കമ്പനികൾ പങ്കെടുക്കും.
ജിടെക്സിനോടനുബന്ധിച്ച്, 7 മൾട്ടി ടെക്ക് ആശയങ്ങൾ മെറ്റാവേഴ്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്യൂറേറ്റ് ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ ഡെവലപ്പർ, ടെക് സ്കിൽ ബിൽഡിംഗ് ഇവന്റായ Global DevSlamമും ജിടെക്സിന്റെ ഭാഗമായി സംഘടിപ്പിക്കും.
8000 കോഡർമാർ, ഡെവലപ്പർമാർ, പ്രോഗ്രാമർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ തുടങ്ങിയവർ അടങ്ങുന്നതാണ് Global DevSlam.
Gitex Global സ്റ്റാർട്ടപ്പ് ഇവന്റിൽ, 1000ത്തോളം പുതിയ എക്സിബിറ്റേഴ്സിന് അവസരം നൽകും.
28 എക്സ്പീരിയൻഷ്യൽ ബ്രാൻഡുകളും, ലോക പ്രീമിയറുകളും ജിടെക്സിൽ അവതരിപ്പിക്കും.