വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയമുണ്ടോ? താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അനുവാദമില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടോ?

എന്നാൽ കേട്ടോളൂ, നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ടിനെ ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാൻ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.

നിങ്ങളുടെ വാട്ട്‌സ്ആപ്പ് SMS വെരിഫിക്കേഷൻ കോഡ് ഒരിക്കലും കുടുംബാംഗങ്ങളുമായോ, സുഹൃത്തുക്കളുമായോ പങ്കിടാതിരിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത്.

സെറ്റിംഗ്സിൽ റ്റു സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.

ഒരു പിൻ സൃഷ്ടിച്ച് റിക്കവറി ഓപ്ഷനുവേണ്ടി ഒരു ഇമെയിൽ വിലാസം നൽകുക.

നിങ്ങളുടെ പ്രൊഫൈൽ ചിത്രം കാണാൻ സ്വന്തം കോൺടാക്റ്റുകളിലുള്ളവരെ മാത്രം അനുവദിക്കുക.

പണമിടപാടുകൾക്ക് മുമ്പ് എല്ലായ്പ്പോഴും കോൺടാക്റ്റിന്റെ ആധികാരികത സ്ഥിരീകരിക്കേണ്ടതുണ്ട്.

ഉപയോഗശേഷം ഡെസ്‌ക്‌ടോപ്പിൽ നിന്ന് വാട്ട്‌സ്ആപ്പ് എപ്പോഴും ലോഗ് ഔട്ട് ചെയ്യണം.

ഇനി നിങ്ങളുടെ WhatsApp അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തുവെന്നിരിക്കട്ടെ, എന്തുചെയ്യാനാകും?

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് WhatsApp സൈൻ ഇൻ ചെയ്‌ത്, ആറക്ക കോഡ് നൽകി പരിശോധിച്ചുറപ്പിച്ചാൽ
ഹാക്കർ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആകും.

നിങ്ങൾ അപേക്ഷിക്കാതെ തന്നെ റ്റു സ്റ്റെപ്പ് രജിസ്ട്രേഷൻ കോഡോ, വെരിഫിക്കേഷൻ പിൻ നമ്പറോ റീസെറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇമെയിൽ ലഭിക്കുകയാണെങ്കിൽ, അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

കാരണം വാട്ട്‌സ്ആപ്പിൽ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ആക്‌സസ് നേടാൻ ആരോ ശ്രമിക്കുന്നു എന്നാണ് ഇതിനർത്ഥം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version