സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കായുള്ള ഗൂഗിൾ ഇന്ത്യ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാർട്ടപ്പുകൾ. ജൂണിലാണ് Google for Startups Accelerator Programme – India Women Founders programme പ്രഖ്യാപിച്ചത്. ഏകദേശം 400 അപേക്ഷകരിൽ നിന്നുമാണ് 20 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. സമൂഹത്തിലെ ലിംഗപരമായ വേർതിരിവും പങ്കാളിത്തത്തിന്റെ കുറവും മൂലം സ്ത്രീകൾക്ക് പരമ്പരാഗതമായി എത്തിപ്പെടാൻ വൈഷമ്യമുളള മേഖലകളിൽ ഊന്നൽ നൽകികൊണ്ടാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. നെറ്റ് വർക്കിംഗ്, മെന്റർഷിപ്പ്, നിയമന പ്രശ്നങ്ങൾ, മൂലധനസമാഹരണം തുടങ്ങി വിവിധ മേഖലകളിൽ സഹായം നൽകാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. AI/ML, Cloud, UX, Android, Web, Product Strategy, Growth തുടങ്ങി, സംരംഭകർക്ക് ബിസിനസിന്റെ ടെക്നിക്കൽ തലത്തിൽ വളരാൻ കഴിയുന്ന വിഷയങ്ങളുടെ വർക്‌ഷോപ്പാണ് പരിപാടിയുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  Aspire for Her, Brown Living , Elda Health, FitBots, Jumping Minds, Pick My Work, Rang De  തുടങ്ങിയവ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്നു.

The 20 firms that have been chosen for Google India’s accelerator programme for women-led entrepreneurs have been named.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version