പഞ്ചസാര കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പഞ്ചസാര ഉൽപ്പാദനത്തിലും, ഉപഭോഗത്തിലും ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 109.8 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്തു. ഇതിലൂടെ രാജ്യത്തിന് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമാണുണ്ടായത്.

ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2020-21 വിപണന വർഷത്തിൽ 70 ലക്ഷം ടണ്ണും, 2019-20 ൽ 59 ലക്ഷം ടണ്ണും, 2018-19 ൽ 38 ലക്ഷം ടണ്ണുമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ പഞ്ചസാര വില വർദ്ധനയും, കേന്ദ്ര സർക്കാരിന്റെ നയങ്ങളുമാണ് പഞ്ചസാര വ്യവസായത്തെ നേട്ടത്തിലേയ്ക്ക് നയിച്ചതെന്ന് വിലയിരുത്തുന്നു. 2021-22 കാലയളവിൽ, രാജ്യം 5,000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉൽപ്പാദിപ്പിച്ചു, 394 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുന്നതിനായി, അതിൽ 3,574 ലക്ഷം ടൺ പഞ്ചസാര മില്ലുകളി ലെത്തിച്ചു. 35 ലക്ഷം ടൺ പഞ്ചസാര എത്തനോൾ ഉൽപ്പാദനത്തിലേക്കും, 359 ലക്ഷം ടൺ പഞ്ചസാര പഞ്ചസാര മില്ലുകളിലേക്കും കൈമാറിയതായും ഭക്ഷ്യമന്ത്രാലയം അറിയിച്ചു. റെക്കോർഡ് പഞ്ചസാര ഉൽപ്പാദനത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകനും, ഉപഭോക്താവുമായി ഇന്ത്യ ഉയർന്നു.

The world’s top producer, user, and second-largest exporter of sugar is now India. Over 5,000 lakh metric tonnes (LMT) of sugarcane were produced in the nation during the sugar season of 2021–2022, of which 3,574 LMT were crushed by sugar mills to generate 394 LMT of sugar (sucrose). Out of this, 359 LMT of sugar was produced by sugar mills, while 35 LMT of sugar was diverted to the manufacturing of ethanol.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version