സംരംഭകർക്കിടയിൽ ആശയങ്ങൾ സമ്പന്നം, കഴിവ് കുറവ്, പുതു സംരംഭകരോട് ഉപദേശങ്ങൾ പങ്കിട്ട് Narayana Murthy

വളർന്നുവരുന്ന സംരംഭകർക്കായി മികച്ച ഉപദേശങ്ങൾ പങ്കുവെച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ഉപഭോക്താക്കൾ, സഹപ്രവർത്തകർ, നിക്ഷേപകർ സർക്കാർ എന്നിവരുടെ വിശ്വാസം നേടിയെടുക്കാൻ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, സമർത്ഥനായ ഒരു പ്രൊഫഷണലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ദാരിദ്ര്യം പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം നല്ല വരുമാനമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ്.

സ്വകാര്യമേഖലയിലെ സംരംഭകർക്ക് മാത്രമേ ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകൂ, സർക്കാരിന് ഇത് സാധ്യമല്ല. ഈ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയെന്നതാണ് സർക്കാരിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭക ലോകത്ത് ഓരോ ദിവസവും പുതിയ ആശയങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും കഴിവുകൾ കുറവാണെന്ന് നാരായണസ്വാമി നിരീക്ഷിച്ചു. മികച്ച 10 ശതമാനത്തെ മാറ്റിനിർത്തിയാൽ, ഇന്ന് ഇന്ത്യയിലെ പ്രതിഭകളുടെ നിലവാരം തൃപ്തികരമല്ല. വിപണിയിലേക്കുള്ള പ്രവേശനം, നല്ല പ്രതിഭകളുടെ സാന്നിധ്യം എന്നിവയാണ് സംരംഭകത്വത്തിന്റെ ഏറ്റവും നിർണ്ണായകമായ രണ്ട് വിജയ ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version