രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോൺ വരുണ ഉടൻ നാവിക സേനയുടെ ഭാഗമാകും//Navy to induct 'Varuna'

രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോൺ ഉടൻ നാവിക സേനയുടെ ഭാഗമാകും. “വരുണ” എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന് 130 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും, 25 മുതൽ 30 കിലോമീറ്റർ വരെ ദൂരപരിധിയുമുണ്ട്. പൂനെയിലെ ചക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വരുണയുടെ രൂപകല്പനയും, നിർമ്മാണവും. സ്റ്റാൻഡേർഡ് പേലോഡ് അറ്റാച്ച്മെന്റ് സംവിധാനത്തിന്റെ സഹായത്തോടെ, ഉപകരണങ്ങൾ, മനുഷ്യർ, ചരക്കുകൾ തുടങ്ങിയവ കടത്താൻ ഡ്രോണിന് സാധിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. വിദൂര ലൊക്കേഷനുകളിൽ നിന്നു പോലും നിയന്ത്രിക്കാനും, മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ പറത്താനും കഴിയും. സാങ്കേതിക തകരാറുകൾ ഉണ്ടായാലും ഡ്രോണിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശികമേഖലകളിൽ എയർ ആംബുലൻസായും, മെട്രോ നഗരങ്ങളിൽ എയർ ടാക്സിയായും വരുണയെ ഉപയോഗിക്കാനാകും. കൂടാതെ, ദുരന്ത നിവാരണത്തിനും അപകടത്തിൽപ്പെട്ടവരെ ഒഴിപ്പിക്കുന്നതിനും സഹായകരമാണ് വരുണ. 2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ വരുണ ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയിരുന്നു.

Indian Navy to induct India’s first human-carrying drone ‘Varuna’ Pune-based startup Sagar Defence Engineering Private Limited designed and manufactured the drone

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version