രാജ്യത്തെ E-Commerce മേഖല ഉത്സവസീസണിൽ 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് | E-Commerce

രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖല ഉത്സവസീസണിൽ 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഉത്സവ വിൽപ്പനക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ നിയമനം വർദ്ധിപ്പിക്കുകയാണ്. ഇതുവരെ ഏകദേശം 300,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, ദീപാവലി വരെ 500,000-ത്തിലധികം തൊഴിലവസരങ്ങൾ കൂടി വരുമെന്ന് ടീം ലീസിന്റെ റിപ്പോർട്ട് പറയുന്നു. ജോബ്‌സ് ആൻഡ് പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ അപ്‌ന ഡോട്ട് കോമിലും ഉത്സവ സീസൺ കാരണം ഇ-കൊമേഴ്‌സ് ഗിഗ് തൊഴിലാളികളുടെ ഡിമാൻഡ് വർധിച്ചു. ഗിഗ് തൊഴിലാളി കളുടെ ആവശ്യം ടയർ 2, ടയർ 3 നഗരങ്ങളിലും 40 ശതമാനം വർധിച്ചിരുന്നു,ഡെലിവറി തൊഴിലാളികൾക്കും ഉയർന്ന ഡിമാൻഡുണ്ട്. അതിവേഗം വളരുന്ന തേർഡ് പാർട്ടി ലോജിസ്റ്റിക്സ് വിഭാഗം 2022 ഡിസംബറോടെ 800,000 തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു

E-commerce sector expected to create 500,000 jobs. E-commerce sector to create more jobs in the festive season. By Diwali, 5 lakh jobs will be created. Tier-1, tier-2, and tier-3 cities show demand for gig workers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version