ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ റീട്ടെയിലറായ അപ്പാരൽ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa. വനിതാ സംരംഭകർ നയിക്കുന്ന രണ്ട് കമ്പനികൾ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ ഏറ്റവും വലിയ സവിശേഷത. സംയുക്ത സംരംഭത്തിൽ 55% ഓഹരികൾ Falguni Nayar നയിക്കുന്ന നൈക്കയും, 45% ഓഹരികൾ Sima വേദിന്റെ നേതൃത്വത്തിലുള്ള അപ്പാരൽ ഗ്രൂപ്പും വഹിക്കും. മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് ഒരു ഓമ്നി-ചാനൽ മൾട്ടി, റീട്ടെയിൽ ബ്രാൻഡ് സൃഷ്ടിക്കുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.
പുതിയ കമ്പനിയുടെ പേര്, നിക്ഷേപ തുക, മറ്റ് സാമ്പത്തിക വിശദാംശങ്ങൾ എന്നിവയൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. 1996-ൽ സിമ വേദ് സ്ഥാപിച്ച അപ്പാരൽ ഗ്രൂപ്പ്, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഓമ്നിചാനൽ റീട്ടെയിലറാണ്. 14 രാജ്യങ്ങളിലായി, 2,000-ലധികം സ്റ്റോറുകളും, 75-ലധികം ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ബ്രാൻഡുകളുമാണ് അപ്പാരൽ ഗ്രൂപ്പിനുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലുടനീളം അപ്പാരൽ ഗ്രൂപ്പിന് സാന്നിദ്ധ്യമുണ്ട്.
Nykaa announced a joint venture with Apparel Group. It is a global fashion and lifestyle retail conglomerate.Nykaa will hold 55% stake in the new entity and Apparel Group 45% stake