ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്‌കിന്റെ ബിസിനസ് താല്പര്യങ്ങളും വ്യത്യസ്തമാണ്. ടെസ്‌ല,സ്‌പേസ് എക്‌സ് ഇവയ്ക്ക്ബി പുറമേ പുതിയ ബിസിനസ്സ് സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. പെർഫ്യൂമാണ് മസ്കിന്റെ പുതിയ ഇഷ്ടം. ‘Burnt Hair’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ പെർഫ്യൂമിന് 8,400 രൂപ($100) ആണ് വില. പുതിയ പെർഫ്യൂം വിപണിയിൽ എത്തിക്കുന്നതിന് മുന്നോടിയായി ട്വിറ്റർ ബയോയിൽ “പെർഫ്യൂം സെയിൽസ്മാൻ” എന്നാക്കി മാറ്റിയിട്ടുണ്ട് മസ്ക്. “ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് ഇലോൺ മസ്‌ക് പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മസ്‌കിന്റെ ടണലിംഗ് ബിസിനസ്സ് ആയ The Boring Company യുടെ വെബ്സൈറ്റ് വഴിയാണ് വില്പന. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം 10,000 കുപ്പി പെർഫ്യൂം വിറ്റു. മസ്കിന്റെ സുഗന്ധമറിയാൻ താല്പര്യമുളളവർക്ക് ദി ബോറിംഗ് കമ്പനി വെബ്‌സൈറ്റിൽ നിന്ന് പെർഫ്യൂം വാങ്ങാം, നിങ്ങൾക്ക് ക്രിപ്റ്റോകറൻസിയായ Dogecoin വഴി പണമടയ്‌ക്കാമെന്നും മസ്‌ക് പറയുന്നു. ബേൺഡ് ഹെയർ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 1 ദശലക്ഷം കുപ്പി പെർഫ്യൂം വിറ്റഴിഞ്ഞാൽ വാർത്താ മാധ്യമങ്ങൾ എഴുതുന്നത് എന്തായിരിക്കുമെന്ന് കാണാൻ കാത്തിരിക്കാനാവില്ലെന്നും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി പറഞ്ഞു.
സ്വന്തം ബ്രാൻഡിൽ ഒരു സുഗന്ധദ്രവ്യ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് അനിവാര്യമായിരുന്നു. അതിനായി ഇത്രയും നാൾ ആലോചന യിലായിരുന്നുവെന്നും മസ്ക് കൂട്ടിച്ചേർത്തു.
Elon Musk Launches Perfume Line “Burnt Hair”.The perfume bottle is priced at ₹ 8,400 ($100)