നിങ്ങൾ ദൂരയാത്രകൾ പോകുന്നവരാണോ? അങ്ങനെയെങ്കിൽ, അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും, സാധനങ്ങളും കൊണ്ടുപോകാൻ ഒരു ബാക്ക്പാക്കിന്റെ ആവശ്യം വരുമല്ലോ? നടക്കുമ്പോഴും, ഓടുമ്പോഴും ശരീരചലനത്തിനനുസരിച്ച് സ്പ്രിംഗ് പോലെ സ്ട്രെച്ച് ചെയ്യുന്ന ഹോവർഗ്ലൈഡ് ബാക്ക്പാക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? സാധാരണ ബാക്ക്പായ്ക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഈ ബാക്ക്പായ്ക്ക് നിർമിച്ചത് പെൻസിൽവാനിയ സർവ്വകലാശാലയിലെ ബയോളജി പ്രൊഫസറായ Dr. Lawrence Rome ആണ് ഹോവർഗ്ലൈഡിന്റെ നിർമ്മാണത്തിന് പിന്നിൽ.
പേറ്റന്റ് നേടിയ സസ്പെൻഡഡ് ലോഡ് ടെക്നോളജിയിലാണ് ഹോവർഗ്ലൈഡ് പ്രവർത്തിക്കുന്നത്. നടക്കുമ്പോഴും, ഓടുമ്പോഴും ശരീരത്തിൽ അനുഭവപ്പെടുന്ന സമ്മർദ്ദവും, ഭാരവും കുറയ്ക്കാൻ ഹോവർഗ്ലൈഡിന് സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രണ്ട് മൂന്ന് ദിവസത്തെ യാത്രകൾക്ക് ആവശ്യമായ ഉപകരണങ്ങളും ഭക്ഷണവും സുരക്ഷിതമായി കൈവശം വയ്ക്കാനാകുന്നതാണ് ഹോവർഗ്ലൈഡ് ബാഗുകൾ.
The Office of Naval Research requested that Dr. Lawrence Rome, the creator of HoverGlide, attempt to lessen the heavy weights that Special Operation Forces must carry. His Suspended Load Technology (SLT), a patented invention, provided the answer by enabling the carried load to fluidly rise and fall in relation to the person walking or jogging. A 50 lb load in your backpack exerts 50 lbs of force when you are standing stationary (static weight).