https://youtu.be/_Vrih_9CA5I

എമിറേറ്റ്‌സ് പോസ്റ്റ് സൈറ്റുകളിലേക്ക് പാഴ്‌സലുകളും, രേഖകളും എത്തിക്കാൻ ഏരിയൽ ഡ്രോണുകൾ ഉപയോഗിക്കാൻ യുഎഇ.

അബുദാബി പോർട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ വിഭാഗമായ മക്ത ഗേറ്റ്‌വേ, യുഎഇ ഔദ്യോഗിക തപാൽ ഓപ്പറേറ്ററായ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ്, ഏരിയൽ ലോജിസ്റ്റിക്‌സ് പ്രൊവൈഡറായ SkyGo എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഹ്രസ്വദൂര യാത്രകളോടെ ആരംഭിക്കുന്ന സർവീസ് പിന്നീട് ദീർഘദൂരമായി വ്യാപിപ്പിക്കും.

മെഡിക്കൽ സേവനങ്ങൾ, ഭക്ഷണം, അടിയന്തിര രേഖകൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് വേഗത്തിലെത്തിക്കാനാകുന്ന സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സംയോജിത ഡിജിറ്റൽ മാർക്കറ്റ് പ്ലേസായ മാർഗോ ഹബുപയോഗിച്ച് മക്ത ഗേറ്റ്‌വേ, എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിനും, ഉപഭോക്താക്കൾക്കുമിടയിലെ ഓൺലൈൻ ഇടപാടുകൾ സുഗമമാക്കും.

യുഎഇയുടെ ഔദ്യോഗിക തപാൽ ഓപ്പറേറ്ററായ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പായിരിക്കും ട്രാക്കിംഗ്, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നത്.

തത്സമയ ട്രാക്കിംഗിനുള്ള ഓപ്ഷനോടു കൂടിയ സംവിധാനത്തിൽ, ഡ്രോൺ സൊല്യൂഷനുകൾ നൽകുന്നത് സ്കൈ ഗോ ആയിരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version