ഇലക്ട്രിസിറ്റിയിൽ ഒരു പതിനഞ്ച് കൊല്ലം മുമ്പ് ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു എന്ന് അറിയാമോ? രാജ്യത്തുടനീളം മണിക്കൂറുകൾ നീണ്ട ലോഡ് ഷെഡ്ഡിംഗ്, പല നഗരങ്ങളിലും ഗ്രാമങ്ങളിലും ദിവസവും 8 മുതൽ 12 മണിക്കൂർ വരെ വൈദ്യുതി മുടക്കം, അങ്ങനെ ഇരുണ്ട് നിന്ന ഇന്ത്യ. 2014 -ലെ കണക്കിൽ രാജ്യത്ത് 18,000-ത്തിലധികം ഗ്രാമങ്ങളിൽ ഒരു ബൾബ് പോലും കത്താനുണ്ടായിരുന്നില്ല. കറന്റ് എന്തെന്ന് അവർക്ക് അറിയുക പോലും ഇല്ല, സ്വാതന്ത്ര്യം കിട്ടിയിട്ട് അപ്പോൾ 67 വർഷങ്ങൾ കഴിഞ്ഞിരുന്നു എന്ന് ഓർക്കണം. കോടിക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ല. അന്ന് വ്യവസായശാലകൾക്ക് തുടർച്ചയായി വൈദ്യുതി കിട്ടിയില്ല, എന്നത്കൊണ്ട് ഉൽപ്പാദനം തടസ്സപ്പെട്ടു. ചില വ്യവസായശാലകൾ സ്വന്തമായി ‘ഡീസൽ ജനറേറ്ററുകൾ’ ഉപയോഗിച്ച് വ്യവസായത്തിന് പവറ് കണ്ടെത്തി. അത് പ്രൊഡക്ഷൻ കോസ്റ്റ് കുത്തനെ കൂടി. ഇത് ചൈനീസ് ഉൽപ്പന്നങ്ങളോട് മത്സരിക്കാൻ ഇന്ത്യൻ വ്യവസായങ്ങൾക്ക് തടസ്സമായി. വിദേശ കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുടങ്ങാൻ മടിച്ചു. അന്ന് ഇന്ത്യൻ റെയിൽവേ ഭൂരിഭാഗവും ഡീസൽ എഞ്ചിനുകളെയാണ് ആശ്രയിച്ചിരുന്നത്. റെയിൽവേ പാതകളുടെ വെറും 35 ശതമാനം മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്. ഭൂട്ടാനിലെ ജലവൈദ്യുതിയെ ഇന്ത്യ വൻതോതിൽ ആശ്രയിച്ചിരുന്നു. വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുമ്പോൾ ഉയർന്ന വില കൊടുത്തുപോലും ഇന്ത്യയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു.

വൻതോതിലുള്ള വിദേശനാണ്യം വൈദ്യുതി ഇറക്കുമതിക്കായി പുറത്തേക്ക് ഒഴുകി. അയൽരാജ്യങ്ങളെ ഊർജ്ജത്തിനായി ആശ്രയിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര സുരക്ഷയ്ക്ക് വലിയ ഭീഷണിയായി. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വൈദ്യുതി എന്ന അടിസ്ഥാന ആവശ്യത്തിൽ നാണംകെട്ട് നട്ടം തിരിയുകയായിരുന്നു അന്ന് ഇന്ത്യപോലെ ഒരു മാഹാരാജ്യം! വർഷം 2017! അന്ന് ചരിത്രം മാറി! One Nation, One Grid, One Frequency, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഗ്രിഡ് അവതരിപ്പിക്കുന്നു. 2014-ൽ 18,000-ത്തിലധികം ഗ്രാമങ്ങളിൽ ലൈറ്റ് പോലും ഉണ്ടായില്ല എന്ന് പറഞ്ഞല്ലോ, 2017-ൽ വെറും മൂന്ന് വർഷം, മൂന്ന് വർഷം കൊണ്ട് 100% ഗ്രാമങ്ങളിലും പവർ കണക്ഷൻ എത്തി. 2014-ൽ സ്വന്തം ഗ്രാമങ്ങളിൽ ലൈറ്റ് കത്തിക്കാൻ അയൽരാജ്യങ്ങളെ നോക്കിനിന്ന ഒരു രാജ്യം, ഇന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ബില്യൺ കണക്കിന് യൂണിറ്റ് വൈദ്യുതി കയറ്റുമതി ചെയ്യുന്ന ഊർജ്ജ ഭീമനായി മാറി!
ചുരുക്കത്തിൽ, പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതിരുന്ന ഊർജ്ജ പ്രതിസന്ധി, കൃത്യമായ പ്ലാനിംഗിലൂടെയും മിഷൻ-മോഡ് പ്രവർത്തനങ്ങളിലൂടെയും 2014 മുതൽ 2017 വെരയുള്ള വെറും 3 വർഷം കൊണ്ട് ഇന്ത്യ പരിഹരിച്ചു. 2017 മാർച്ച് മാസത്തിൽ ഇന്ത്യ ഔദ്യോഗികമായി വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയത് അങ്ങനെയാണ്. ഇന്ന് ആഗോള ഊർജ്ജ ഭൂപടത്തിൽ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ പോലും ഞെട്ടിക്കുന്ന, Energy Superpower എന്ന സ്ഥാനമാണ്! അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ! ഓരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കുന്ന നേട്ടം. ഇപ്പോ ഈ രാജ്യം എന്താണ് ലക്ഷ്യമിടുന്നത് എന്ന് അറിയാമോ? സ്വയം പവറ് തിരച്ചറിഞ്ഞ ഒരു വ്യക്തിയായാലും രാജ്യമായാലും, അവർക്ക് എവിടെ ബൗണ്ടറികൾ? അവർക്ക് എന്ത് പരിധി? ഇന്ന് ലോകമാകെ കറണ്ട് കൊടുക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. “One Sun, One World, One Grid”
ഇന്ത്യയുടെ GDP ഒന്നാം പാദത്തിൽ, പല കണക്കുകളെയും കാറ്റിൽ പറത്തി 7.8% എന്ന വിപ്ലവകരമായ നേട്ടത്തിലെത്തി എന്ന് കേട്ട് വിളറിപിടിക്കുന്നവർക്കായാണ് ഇത്രയും പറഞ്ഞത്. ജിഡിപി വളർച്ച കൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം, പാവങ്ങൾ എന്നും പാവങ്ങൾ, പണക്കാരന് മാത്രമാണ് വളർച്ച എന്നൊക്കെയുള്ള ക്ലീഷേ കരച്ചിലുകൾ! ജിഡിപി-യിലെ വളർച്ച രാജ്യത്തെ താഴേത്തട്ടിലെ ഗ്രാമങ്ങളിലും, സാധാരണക്കാരിലും, പാവങ്ങളിലും പ്രതിഫലിക്കുന്നുവെന്ന് ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടല്ല, എന്തെങ്കിലും പറയണ്ടേ, അതിന് വേണ്ടിയാണ് ഈ കസർത്തെല്ലാം. ഇന്ത്യ വളരുന്നത് അങ്ങ് വിദേശത്തിരിക്കുന്ന കുറച്ചുപേരുടെ ചിന്തകൾക്കനുസരിച്ചല്ല; 140 കോടി ഇന്ത്യക്കാരുടെ അർപ്പണവും കഠിനാധ്വാനം കൊണ്ടാണ്! അതുകൊണ്ടാണ് ലോകത്തെ വൻകിട ശക്തികൾ പോലും സാമ്പത്തിക മാന്ദ്യത്തെ ഭയന്ന് പതറുമ്പോൾ, ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ വേദിയിലേക്ക് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വൻ സാമ്പത്തിക ശക്തിയുടെ അമരക്കാരനായിട്ട് ഇന്ത്യ നടന്നു കയറുന്നത്. !
India’s power sector has undergone a major transformation, moving from widespread power cuts, unelectrified villages and dependence on diesel and neighbouring countries before 2014 to a more integrated national grid, universal village electrification and growing electricity exports. The 2017 launch of the One Nation, One Grid, One Frequency system marked a key milestone, reflecting rapid expansion of the country’s power infrastructure and strengthening of energy security. India has since emerged as one of the world’s largest electricity producers and consumers, while its growing power capacity and infrastructure are presented as important drivers of broader economic development. The larger message is that India’s economic and infrastructure growth is increasingly reaching rural areas and ordinary citizens, reinforcing the country’s emergence as a major global economic and energy power with ambitions extending to initiatives such as One Sun, One World, One Grid.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.