എഡ്ടെക് ഭീമനായ ബൈജൂസിന്റെ അക്കൗണ്ടിംഗ് രീതികൾ ക്രമരഹിതമാണെന്ന് ലോക്സഭാ എംപി Karti Chidambaram. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ മൊത്തം നഷ്ടം 5,000 കോടി രൂപയിലധികമാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിലാണ് പരാമർശമുള്ളത്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനും അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജൂസിന്റെ നഷ്ടം 2020ലെ 231.69 കോടിയിൽ നിന്ന് 20 മടങ്ങ് വർദ്ധിച്ച് 4,588.75 കോടി രൂപയായി. 2,500 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള ബൈജൂസിന്റെ പ്രഖ്യാപനത്തേയും അദ്ദേഹം വിമർശിച്ചു.
Byju’s accounting practices are irregular and that its total loss in FY 2021 is over Rs 5,000 crore, senior Congress leader and Lok Sabha MP Karti Chidambaram has claimed in a letter to the Institute of Chartered Accountants of India (ICAI).