ടെസ്റ്റ് പ്രിപ്പറേഷൻ (test preparation) പ്ലാറ്റ്‌ഫോമായ ദീക്ഷയുടെ (Deeksha) ഭൂരിഭാഗം ഓഹരിയും 330 കോടി രൂപയ്ക്ക് ഏറ്റെടുത്ത് എഡ്‌ടെക് കമ്പനിയായ Vedantu. കർണാടക കേന്ദ്രമാക്കി ബോർഡ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്ന പ്ലാറ്റ്ഫോമാണ് ദീക്ഷ (Ace Creative Learning). ഈ ഏറ്റെടുക്കലിലൂടെ, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിലായി ദീക്ഷ നടത്തുന്ന 40 -ഓളം ഓഫ്‌ലൈൻ സെന്ററുകളിലേക്ക് കമ്പനിയുടെ ഹൈബ്രിഡ് ബിസിനസ്സ് മോഡൽ വ്യാപിപ്പിക്കാനാണ് വേദാന്ത ലക്ഷ്യമിടുന്നത്. 2014-ൽ സമാരംഭിച്ച വേദാന്തു K-12, ടെസ്റ്റ് പ്രിപ്പറേഷൻ സെഗ്‌മെന്റുകളിലുടനീളം വ്യക്തിഗത, ഗ്രൂപ്പ് ക്ലാസുകൾ നൽകുന്നു. യൂണികോൺ പദവി നേടുന്ന അഞ്ചാമത്തെ എഡ്‌ടെക് സ്റ്റാർട്ടപ്പാണിത്. നിക്ഷേപത്തോടനുബന്ധിച്ച് ഏകദേശം പതിമൂവായിരത്തോളം വിദ്യാർത്ഥികളെ ദീക്ഷ വേദാന്തുവിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരും. കരാറിന്റെ ഭാഗമായി, 950 ഓളം ജീവനക്കാരുള്ള ദീക്ഷ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്നത് തുടരുകയും നിലവിലുള്ള സ്ഥാപകർ നേതൃത്വം നൽകുകയും ചെയ്യും. 1988-ൽ ഡോ ശ്രീധർ ജിയും ലളിത് ശ്രീധറും ചേർന്നാണ് ദീക്ഷ ആരംഭിച്ചത്. ഒരു ക്ലാസ് മുറിയിൽ നിന്ന് കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 20 കാമ്പസുകളായി ഇത് വളർന്നു. 60,000 കുട്ടികൾ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരുന്നതായി ദീക്ഷ അവകാശപ്പെടുന്നു.

The test preparation platform Ace Creative Learning, known as Deeksha, was purchased by the Indian edtech company Vedantu for $40 million (Rs 330 crore).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version