2022ൽ ഏകദേശം 5.3 ബില്യൺ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമാകുമെന്നും, എന്നാലവയിൽ ചിലത് മാത്രമേ ശരിയായി സംസ്ക്കരിക്കപ്പെടുകയുള്ളൂവെന്നും റിപ്പോർട്ട്. ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേസ്റ്റ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എക്യുപ്മെന്റ് ഫോറമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പോർച്ചുഗൽ, നെതർലാൻഡ്സ്, ഇറ്റലി, റൊമാനിയ, സ്ലോവേനിയ എന്നിങ്ങനെ അഞ്ച് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടന സർവേ നടത്തിയത്.
സർവേ നടത്തിയ 8,775 കുടുംബങ്ങളിലും ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, തുടങ്ങി 74 ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളുടെ പട്ടികയിൽ എൽഇഡി ലാമ്പുകൾ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സർവേകൾ നടത്തിയത്.
According to a report of Waste Electrical and Electronic Equipment (WEEE) Forum Report, About 5.3 billion phones will be dumped in 2022. However, only a few of them will be disposed of properly. The organisation surveyed Portugal, Netherlands, Italy, Romania and Slovenia.