ആരാധകർക്ക് ലക്ഷ്വറി കാറുകൾ പരിചയപ്പെടുത്തി Dulquer Salmaan | DQ | Luxury Cars

ആരാധകർക്ക് മുന്നിൽ, തന്റെ ആഡംബര കാറുകളുടെ ശേഖരം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സിനിമ താരം ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെ DQ പങ്കുവച്ച കാറുകളുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. തന്റെ പ്രിയപ്പെട്ട കാറുകൾ പരിചയപ്പെടുത്തുക എന്നത് ഏറെ നാളുകളായുള്ള ആഗ്രഹമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.   കാറുകളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ, കാർ പ്രേമികളുമായി ഇടപഴുകാനുള്ള അവസരമായിട്ടാണ് ദുൽഖർ കാണുന്നത്. വിന്റേജ് കാറുകളുടെ വൻ ശേഖരത്തിൽ നിന്നും മൂന്നു കാറുകളെയാണ് ഇത് വരെ പരിചയപ്പെടുത്തിയിരിക്കുന്നത്. 2002 മോഡൽ BMW-വിന്റെ M3 -യാണ് ദുൽഖറിന്റെ ഏറ്റവും പ്രിയപ്പെട്ട കാർ. BMW-വിന്റെ ഏറ്റവും മികച്ച എഡിഷനാണ് M3 എന്നാണ് അദ്ദേഹം പറയുന്നത്. കൂപ്പെ, കൺവേർട്ടിബിൾ ബോഡി ടൈപ്പുകളുള്ള കാറിന് 6 സിലിണ്ടർ പെട്രോൾ എഞ്ചിനുമുണ്ട്. അടുത്തതായി പരിചയപ്പെടുത്തിയത് 2011 മോഡൽ മെഴ്‌സിഡീസ് ബെൻസ് SLS AMG യാണ്. ഇത് സ്വന്തമാക്കുമെന്ന് താൻ സ്വപ്നം പോലും കണ്ടിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. 8 വർഷങ്ങളായി തന്റെ കൂടെയുള്ള കാർ, ഫ്യൂച്ചർ ക്ലാസ്സിക് ആണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും SLS AMG -യാണ്. പുതിയതായി ലഭിച്ച സ്‌പോർട്‌സ് കാർ 991.2 പോർഷെ 911 GT3 -യാണ് മൂന്നാം വീഡിയോയിലൂടെ പരസ്യപ്പെടുത്തിയത്. ആകർഷകമായ അനുഭവം നൽകുന്ന GT വേർഷനാണ് തന്റെ ഷെഡിലെ ഏറ്റവും മൂർച്ചയുള്ള ഉപകരണമെന്നും ദുൽഖർ പറഞ്ഞു.   യുവനടന്റെ ഗരാജിലെ മറ്റു കാറുകൾ കാണാനുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version