കാർഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അഞ്ഞൂറ് കോടി രൂപയുടെ ആക്സിലറേറ്റർ പ്രോഗ്രാം പ്രഖ്യാപിച്ചു. PM കിസാൻ സമ്മാൻ വേദിയിലാണ് കാർഷിക സംരംഭകർക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കിയത്. അഗ്രികൾച്ചർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും DPIIT-യും കാർഷിക സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉൾകൊള്ളുന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാർട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോർട്ടൽ തുടങ്ങാനും സർക്കാർ പദ്ധതിയിടുന്നു.

കാർഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളിൽ അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാൽ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർസിച്ചും (ICAR) കൃഷി മന്ത്രാലയവും ഉൾപ്പെടെയുള്ള സംഘടനകൾ രാജ്യത്തെ കാർഷിക മേഖലയെ വളർത്താനുള്ള പരിശ്രമത്തിലാണ്.

Centre to start Rs.500 Cr Accelerator Programme to Enhance Agri Startups Initiatives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version