- ആഡംബര കാർ നിർമ്മാതാക്കളായ Rolls Royce, ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിച്ചു.
- സ്പെക്ടർ എന്നാണ് റോള്‍സ് റോയിസിന്റെ ഇലക്ട്രിക് മോഡലിന്റെ പേര്.
- ആഡംബര കാര്‍ രംഗത്തെ പുതിയ ചുവടുവയ്പ്പായി നീക്കത്തെ വിലയിരുത്തുന്നു.
- 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനം, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി എടുക്കുന്ന സമയം 4.5 സെക്കന്റാണ്.
- 576bhp പവർ ഔട്ട്പുട്ടും, 900Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുകളാണ് വാഹനത്തിനുള്ളത്.
- 23 ഇഞ്ച് വീലുകളുള്ള ആദ്യത്തെ 2-ഡോർ കൂപ്പെയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
- 4,796 എൽഇഡികൾ അടങ്ങിയ സ്റ്റാർലൈറ്റ് ഡോറുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
- 2013ല്‍ പുറത്തിറക്കിയ റോള്‍സ് റോയിസ് റെയ്ത്തിന്റെ സമാന മാതൃകയിലാണ് സ്പെക്ടർ വരുന്നത്.
- Cullinan SUV, ghost saloon, phantom limousine എന്നിവയുടെ ഇനി വരുന്ന മോഡലുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് ഫെബ്രുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
- 2030 ആവുമ്പോഴേയ്ക്കും പൂർണ്ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള പരിശ്രമത്തിലാണ് റോള്‍സ് റോയ്സ്.
- Cullinan, Dawn, phantom തുടങ്ങി റോൾസ് റോയ്സിന്റെ അഞ്ച് മോഡലുകളാണ് നിലവില്‍ ഇന്ത്യൻ വിപണിയിലുള്ളത്.
Rolls-Royce Introduces its first electric car named Spectre.