രാജ്യത്തെ ആദ്യ അലുമിനിയം ചരക്ക് വാഗണുകളുമായി Indian Railway/Aluminium freight rake/Ashwini Vaishnaw

രാജ്യത്തെ ആദ്യത്തെ അലുമിനിയം ചരക്ക് വാഗണുമായി ഇന്ത്യൻ റെയിൽവേ. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച സംവിധാനം, ഒഡീഷയിലെ ഭുവനേശ്വറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. HINDALCO, RDSO, Besco Wagon എന്നിവ സംയുക്തമായാണ് ചരക്ക് വാഗണിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർത്തിയാക്കിയത്. നിലവിലുള്ള സ്റ്റീൽ വാഗണുകളേക്കാൾ, 180 ടൺ ഭാരം കുറഞ്ഞതും, കൂടുതൽ ചരക്ക് ഗതാഗത ശേഷിയുള്ളതുമാണ് പുതിയ സംവിധാനമെന്ന് റെയിൽവേ. സാധാരണ റേക്കുകളെ അപേക്ഷിച്ച്, ഇവയ്ക്ക് 80 ശതമാനം പുനർവിൽപ്പനാ മൂല്യവും, 10 വർഷത്തിൽ കൂടുതൽ ആയുസ്സും കണക്കാക്കപ്പെടുന്നു. പൂർണ്ണമായും അലുമിനിയത്തിൽ നിർമ്മിക്കുന്നതിനാൽ നിർമ്മാണച്ചെലവ് 35 ശതമാനം കൂടുതലാണ്. വെൽഡിങ്ങ്  ഇല്ലാതെ പൂർണ്ണമായി ലോക്ക്ബോൾട്ട് രീതിയിൽ നിർമ്മിച്ച വാഗൺ, 180 ടൺ അധിക വാഹക ശേഷിയും, കുറഞ്ഞ പരിപാലനച്ചെലവും വാഗ്ദാനം ചെയ്യുന്നു. ഇതിന് 14,500 ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. വരും വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം അലുമിനിയം ചരക്ക് വാഗണുകൾ വിന്യസിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.

Indian Railways introduces first aluminium freight rake. Union Minister Ashwini Vaishnaw inaugurated it at Bhubaneswar Railway Station.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version